ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; മുംബൈ ഇന്ത്യന്‍സിനെ വീണ്ടും തകര്‍ത്തെറിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്; മുംബൈ ഇന്ത്യന്‍സിനെ വീണ്ടും തകര്‍ത്തെറിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിനെ വീണ്ടും തകര്‍ത്തെറിഞ്ഞ് രാജസ്ഥാന്‍ റോയല്‍സ്. ഫോം കണ്ടെത്താന്‍ വിഷമിച്ചിരുന്ന യശസ്വി ജയ്‌സ്വാള്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി തിരിച്ചെത്തി. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുത്തു. മറുപടി പറഞ്ഞ രാജസ്ഥാന്‍ 19 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി.

തിലക് 65ഉം വധേര 49ഉം റണ്‍സെടുത്ത് പുറത്തായി. ഇരുവരും ചേര്‍ന്ന അഞ്ചാം വിക്കറ്റില്‍ 99 റണ്‍സ് പിറന്നു. ഈ കൂട്ടുകെട്ടാണ് മുംബൈയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. അഞ്ച് വിക്കറ്റുമായി സന്ദീപ് ശര്‍മ്മ മുംബൈയെ തകര്‍ത്തെറിഞ്ഞു. മറുപടി പറഞ്ഞ രാജസ്ഥാന്‍ അനായാസം ലക്ഷ്യത്തിലേക്ക് നീങ്ങി. യശസ്വി ജയ്‌സ്വാള്‍ 104 റണ്‍സുമായും സഞ്ജു സാംസണ്‍ 38 റണ്‍സുമായും പുറത്താകാതെ നിന്നു. 35 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ വിക്കറ്റാണ് രാജസ്ഥാന് നഷ്ടമായത്.

തകര്‍ച്ചയോടെയാണ് മുംബൈ ഇന്നിം?ഗ്‌സ് ആരംഭിച്ചത്. രോഹിത് ശര്‍മ്മ ആറ്, ഇഷാന്‍ കിഷന്‍ പൂജ്യം, സൂര്യകുമാര്‍ യാദവ് 10 തുടങ്ങിയവര്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞില്ല. നന്നായി കളിച്ചു തുടങ്ങിയ മുഹമ്മദ് നബി 23 റണ്‍സുമായി പുറത്തായി. തിലക് വര്‍മ്മയും നേഹല്‍ വധേരയും പിടിച്ചുനിന്നതോടെ മുംബൈ സ്‌കോര്‍ മുന്നോട്ട് നീങ്ങി.

Top