പാക്കിസ്ഥാനിലെ ജയിലില്‍ തടവില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ മത്സ്യത്തൊഴിലാളി മരിച്ചു. ഇന്നലെ കറാച്ചി ജയിലിലാണ് സംഭവം നടന്നത്. 2022 മുതല്‍ ഇവിടെ തടവില്‍ കഴിഞ്ഞിരുന്ന ബാബു എന്ന് പേരായ മത്സ്യത്തൊഴിലാളിയാണ് മരിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയിട്ടും ഇദ്ദേഹത്തെ വിട്ടയച്ചിരുന്നില്ല. മരണകാരണമോ, ഇദ്ദേഹത്തിന്റെ വിലാസമോ അടക്കം വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബാബുവിന്റെ സമാനാവസ്ഥയില്‍ ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയിട്ടും 180 ഓളം ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ പാകിസ്ഥാനിലെ ജയിലുകളില്‍ കഴിയുന്നുണ്ട്. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ പാകിസ്ഥാനിലെ ജയിലില്‍ മരിച്ച എട്ടാമത്തെ ഇന്ത്യക്കാരനാണ് ബാബു.
Also Read: പൗരത്വ രേഖകള്‍ നല്‍കിയാല്‍ തിരിച്ചെത്തിക്കാനുള്ള നടപടികളിലേക്ക് കടക്കും: രണ്‍ധീര്‍ ജയ്സ്വാള്‍
ഇക്കഴിഞ്ഞ ഡിസംബര്‍ 20ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം പാക്കിസ്ഥാനിലെ വിവിധ ജയിലുകളില്‍ ആയി 29 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ തടവിലുണ്ട്. ഇവരില്‍ 51 പേര്‍ 2021 മുതല്‍ തടവില്‍ കഴിയുന്നവരാണ്. 130 പേര്‍ 2022 നു ശേഷം തടവിലാക്കപ്പെട്ടവരാണ്. 2023 മുതല്‍ തടവിലാക്കപ്പെട്ട ഒന്‍പത് മത്സ്യത്തൊഴിലാളികളും 2024ല്‍ തടവിലാക്കപ്പെട്ട 19 പേരും ജയിലില്‍ കഴിയുന്നുണ്ട്. 2014 ന് ശേഷം 200639 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാക്കിസ്ഥാനിലെ ജയിലുകളില്‍ നിന്ന് വിട്ടയച്ചു എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ ഏറ്റവും ഒടുവില്‍ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്.