സിറിയ ആഭ്യന്തര യുദ്ധം: ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി

ഇന്ത്യക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു

സിറിയ ആഭ്യന്തര യുദ്ധം: ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി
സിറിയ ആഭ്യന്തര യുദ്ധം: ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി

സിറിയയിലെ ഇന്ത്യക്കാര്‍ സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി. ഡമാസ്‌കസിലെ എംബസി തുറന്ന് പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ഇന്ത്യക്കാരുമായി ബന്ധപ്പെടുന്നുണ്ടെന്നും എംബസി അറിയിച്ചു. ആഭ്യന്തര കലാപം രൂക്ഷമായ സിറിയയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഇന്ത്യ. സിറിയയിലുള്ളവര്‍ പെട്ടെന്ന് തിരിച്ചെത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതേസമയം, സിറിയയിലെ യുദ്ധ സാഹചര്യം മുന്‍നിര്‍ത്തിയാണ് ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് വിദേശകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കിയത്. നിലവില്‍ സിറിയയിലുള്ള ഇന്ത്യക്കാരോട് ഡമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാനും, കഴിവതും വേഗം നാട്ടിലേക്ക് മടങ്ങാനും വിദേശകാര്യ മന്ത്രാലയം നിര്‍ദേശം നല്‍കി.

Also Read: സിറിയയിലെ അമേരിക്കൻ – ഇസ്രയേൽ അജണ്ട പൊളിഞ്ഞു, തന്ത്രപരമായ നീക്കത്തിലൂടെ അമേരിക്കയെ ‘കുരുക്കി’ റഷ്യ

എംബസിയെ ബന്ധപ്പെടാനുള്ള ഹെല്‍പ്പ് ലൈന്‍ നമ്പറും പുറത്തുവിട്ടു. യാത്രക്കാര്‍ക്ക് കടുത്ത അപകടസാധ്യതകള്‍ സിറിയയില്‍ നിലനില്‍ക്കുന്നുവെന്നും യാത്രാ മുന്നറിയിപ്പുണ്ട്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നാണ് നിര്‍ദേശം. +963 993385973 എന്ന വാട്‌സ്ആപ്പ് നമ്പറിലും hoc.damascus@mea.gov.in എന്ന ഇ-മെയിലോ ബന്ധപ്പെടാം.

Share Email
Top