‘ഇന്ത്യന്‍ 2’ ചിത്രീകരണം പൂര്‍ത്തിയായി; റിലീസ് പ്രഖ്യാപിച്ചു

‘ഇന്ത്യന്‍ 2’ ചിത്രീകരണം പൂര്‍ത്തിയായി; റിലീസ് പ്രഖ്യാപിച്ചു
‘ഇന്ത്യന്‍ 2’ ചിത്രീകരണം പൂര്‍ത്തിയായി; റിലീസ് പ്രഖ്യാപിച്ചു

മല്‍ഹാസനെ നായകനാക്കി ശങ്കര്‍ സംവിധാനം ചെയ്യുന്ന ‘ഇന്ത്യന്‍ 2’വിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രം ജൂണില്‍ റിലീസിനെത്തും ലൈക്ക പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബാസ്‌കരന്‍, റെഡ് ജെയന്റ് മൂവീസ് നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രം സേനാപതിയായി അഴിമതിക്കെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയ കമല്‍ഹാസന്റെ ‘ഇന്ത്യന്‍’ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ജൂണില്‍ ആഗോള റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പവര്‍-പാക്ക്ഡ് ട്രെയിലര്‍ മെയ് അവസാനത്തോടെ പുറത്തുവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എസ് ജെ സൂര്യ, പ്രിയ ഭവാനി ശങ്കര്‍, കാജല്‍ അഗര്‍വാള്‍, സിദ്ധാര്‍ത്ഥ്, രാകുല്‍ പ്രീത് സിംഗ്, വിവേക്, കാളിദാസ് ജയറാം, ഗുല്‍ഷന്‍ ഗ്രോവര്‍, സമുദ്രക്കനി, ബോബി സിംഹ, ബ്രഹ്‌മാനന്ദം, സക്കീര്‍ ഹുസൈന്‍, പിയൂഷ് മിശ്ര, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ്, ജയപ്രകാഷ്, മനോബാല, അശ്വിനി തങ്കരാജ് തുടങ്ങി അഭിനേതാക്കളുടെ ഒരു മികച്ച നിര തന്നെ ചിത്രത്തിലുണ്ട്. ബി. ജയമോഹന്‍, കബിലന്‍ വൈരമുത്തു, ലക്ഷ്മി ശരവണ കുമാര്‍ തുടങ്ങിയ എഴുത്തുകാരുമായി ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ശങ്കര്‍ തയ്യാറാക്കിയത്. കഥ സംവിധായകന്റേതാണ്. അനിരുദ്ധ് രവിചന്ദറാണ് സംഗീതം. ഛായാഗ്രഹണം- രവി വര്‍മ്മന്‍, എഡിറ്റിംഗ് -ശ്രീകര്‍ പ്രസാദ്. ‘ഇന്ത്യന്‍ 2’ തെലുങ്കില്‍ ‘ഭാരതീയുഡു 2’, ഹിന്ദിയില്‍ ‘ഹിന്ദുസ്ഥാനി 2’ എന്നീ പേരുകളില്‍ റിലീസ് ചെയ്യും.

എക്‌സിക്യൂട്ടീവ് പ്രൊഡ്യുസര്‍: സുന്ദര് രാജ്, ലൈക്ക പ്രൊഡക്ഷന്‍സ് ഹെഡ്: ജികെഎം തമിഴ് കുമാരന്‍, റെഡ് ജയന്റ് മൂവീസ്: എം ഷെന്‍ബാഗമൂര്‍ത്തി, പ്രൊഡക്ഷന്‍ ഡിസൈനര്‍: ടി മുത്തുരാജ്, സംഭാഷണം: ഹനുമാന്‍ ചൗധരി, ഗാനരചന: ശ്രീമണി, സൗണ്ട് ഡിസൈനര്‍: കുനാല്‍ രാജന്‍, വിഎഫ്എക്‌സ് സൂപ്പര്‍വൈസര്‍: വി ശ്രീനിവാസ് മോഹന്‍, മേക്കപ്പ്: ലെജസി ഇഫക്ട്സ്, വാന്‍സ് ഹാര്‍ട്ട്വെല്‍, പട്ടണം റഷീദ്, വസ്ത്രാലങ്കാരം: റോക്കി, ഗാവിന്‍ മിഗുവല്‍, അമൃത റാം, എസ് ബി സതീശന്‍, പല്ലവി സിംഗ്, വി സായ്, പബ്ലിസിറ്റി ഡിസൈനര്‍: കബിലന്‍ ചെല്ലയ്യ, കോറിയോഗ്രാഫര്‍: ബോസ്‌കോ സീസര്‍, ബാബ ബാസ്‌കര്‍, ആക്ഷന്‍: അന്‍ബരിവ്, റമസാന്‍ ബുലട്ട്, അനല്‍ അരസു, പീറ്റര്‍ ഹെയ്ന്‍, സ്റ്റണ്ട് സില്‍വ.

Top