സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യന്‍ 2വിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. ചിത്രം ഈ വര്‍ഷം ജൂലൈ 12 ന് ലോകമെമ്പാടും ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിലെ ആദ്യഗാനത്തിന്റെ അപ്‌ഡേറ്റും അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. ചിത്രത്തിലെ ആദ്യ സിംഗിള്‍ മെയ് 22 ന് റിലീസ് ചെയ്യും.
1996-ലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ‘ഇന്ത്യന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2 . ഇന്ത്യനില്‍ എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വ്വഹിച്ചപ്പോള്‍ അനിരുദ്ധ് രവിചന്ദര്‍ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാര്‍ത്ഥ്, എസ് ജെ സൂര്യ, രാകുല്‍ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കര്‍, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോര്‍, ദീപ ശങ്കര്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ 2ല്‍ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിര്‍മ്മാണം.
ജൂണില്‍ എത്തുമെന്ന് അറിയിച്ചിരുന്ന സിനിമയുടെ റിലീസ് തീയതി നീട്ടിയത് ആരാധകരില്‍ ഏറെ നിരാശയുണ്ടാക്കിയിരുന്നു. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.