ടി20 പരമ്പര: ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ

നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഓരോ മല്‍സരം വീതം വിജയിച്ചിട്ടുണ്ട്.

ടി20 പരമ്പര: ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ
ടി20 പരമ്പര: ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി20 പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഓരോ മല്‍സരം വീതം വിജയിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യ 61 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാമത്തെ മത്സരം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. മൂന്ന് വിക്കറ്റിനായിരുന്നു വിജയം. ഇന്നത്തെ മത്സരത്തില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയുമാണ് ഓപ്പണിങ് ബാറ്റര്‍മാരായി ഇറങ്ങുന്നത്.

Also Read:ചാമ്പ്യൻസ് ട്രോഫിയുടെ പര്യടനം റദ്ദാക്കി ഐ.സി.സി

കഴിഞ്ഞ മല്‍സരത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിര ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. സഞ്ജു സാംസണിന്റെ ബാറ്റിംഗ് വെടിക്കെട്ട് വീണ്ടും കാണാമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. ആദ്യ കളിയില്‍ സെഞ്ചുറി നേടിയ സഞ്ജു രണ്ടാം മത്സരത്തില്‍ പൂജ്യത്തിന് പുറത്തായിരുന്നു. സെഞ്ചുറിയനിലും പേസര്‍മാര്‍ക്ക് അനുകൂല പിച്ചാണ്.
തെളിഞ്ഞ കാലാവസ്ഥയാണ് എന്നാണ് പുറത്തുവന്നിരിക്കുന്ന കാലാവസ്ഥ റിപ്പോര്‍ട്ട്. മഴ പെയ്യാനുള്ള സാധ്യത തീര്‍ത്തും കുറവാണെന്നുള്ള വിവരങ്ങളും വന്നിട്ടുണ്ട്.

Share Email
Top