ഇന്ത്യ-ബ്രിട്ടൻ വ്യാപാരക്കരാർ ഗുണമായി; റേഞ്ച് റോവർ മോഡലുകൾക്ക് 75 ലക്ഷം രൂപ വരെ കുറഞ്ഞു

പുതിയ നികുതി ഇളവുകൾ പ്രകാരം റേഞ്ച് റോവർ എസ്.വി, റേഞ്ച് റോവർ സ്പോർട്സ് എസ്.വി എന്നീ മോഡലുകൾക്കാണ് പ്രധാനമായും വിലക്കുറവ് പ്രാബല്യത്തിൽ വരുന്നത്

ഇന്ത്യ-ബ്രിട്ടൻ വ്യാപാരക്കരാർ ഗുണമായി; റേഞ്ച് റോവർ മോഡലുകൾക്ക് 75 ലക്ഷം രൂപ വരെ കുറഞ്ഞു
ഇന്ത്യ-ബ്രിട്ടൻ വ്യാപാരക്കരാർ ഗുണമായി; റേഞ്ച് റോവർ മോഡലുകൾക്ക് 75 ലക്ഷം രൂപ വരെ കുറഞ്ഞു

ന്ത്യ-ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാറിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ റേഞ്ച് റോവർ വാഹനങ്ങളുടെ വില കുത്തനെ വെട്ടിക്കുറച്ച് ജഗ്വാർ ലാൻഡ് റോവർ. ബ്രിട്ടനിൽ നിന്ന് പൂർണ്ണമായി നിർമ്മിച്ച് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങൾക്കാണ് ഈ ആനുകൂല്യം ലഭിക്കുക. പ്രമുഖ മോഡലുകളുടെ വിലയിൽ 75 ലക്ഷം രൂപ വരെയാണ് കുറവുണ്ടാവുകയെന്ന് കമ്പനി മുംബൈയിൽ അറിയിച്ചു.

പുതിയ നികുതി ഇളവുകൾ പ്രകാരം റേഞ്ച് റോവർ എസ്.വി, റേഞ്ച് റോവർ സ്പോർട്സ് എസ്.വി എന്നീ മോഡലുകൾക്കാണ് പ്രധാനമായും വിലക്കുറവ് പ്രാബല്യത്തിൽ വരുന്നത്. റേഞ്ച് റോവർ എസ്.വി.യുടെ എക്സ്ഷോറൂം വില 4.25 കോടി രൂപയിൽ നിന്ന് 3.5 കോടിയായി കുറഞ്ഞു. റേഞ്ച് റോവർ സ്പോർട്സ് എസ്.വി.യുടെ വില 2.75 കോടിയിൽ നിന്ന് 2.35 കോടിയായും കമ്പനി പുതുക്കി നിശ്ചയിച്ചു.

Also Read:ലോകത്തെ ആദ്യത്തെ ലേഡീസ് സ്പെഷ്യൽ; ചർച്ച്ഗേറ്റിൽ നിന്ന് തുടങ്ങിയ ആ വിസ്മയ യാത്രയ്ക്ക് പിന്നിൽ…

സ്വതന്ത്ര വ്യാപാരക്കരാറിലെ പുതിയ നികുതിഘടന നടപ്പിലാക്കുന്നതോടെ ലക്ഷ്വറി വാഹന വിപണിയിൽ വലിയ ചലനമുണ്ടാകുമെന്നാണ് ജഗ്വാർ ലാൻഡ് റോവറിന്റെ പ്രതീക്ഷ. നികുതി ഭാരം കുറയുന്നത് ബ്രിട്ടീഷ് നിർമ്മിത വാഹനങ്ങളുടെ വിൽപന ഇന്ത്യയിൽ വർധിപ്പിക്കാൻ സഹായിക്കും. റേഞ്ച് റോവർ വാഹനങ്ങളെ സ്നേഹിക്കുന്ന ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് വലിയ ആശ്വാസം നൽകുന്നതാണ് ഈ പുതിയ തീരുമാനം.

Share Email
Top