പരമ്പര സ്വന്തമാക്കാൻ ഇന്ത്യ, ഒപ്പമെത്താൻ ദക്ഷിണാഫ്രിക്ക; തീ പാറുന്ന രണ്ടാം ഏകദിനം നാളെ റായ്പൂരിൽ

കഴിഞ്ഞ ദിവസം റാഞ്ചിയിൽ നടന്ന ആദ്യ ഏകദിനത്തിൽ 17 റൺസിന് ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലെത്തിയിരുന്നു

പരമ്പര സ്വന്തമാക്കാൻ ഇന്ത്യ, ഒപ്പമെത്താൻ ദക്ഷിണാഫ്രിക്ക; തീ പാറുന്ന രണ്ടാം ഏകദിനം നാളെ റായ്പൂരിൽ
പരമ്പര സ്വന്തമാക്കാൻ ഇന്ത്യ, ഒപ്പമെത്താൻ ദക്ഷിണാഫ്രിക്ക; തീ പാറുന്ന രണ്ടാം ഏകദിനം നാളെ റായ്പൂരിൽ

ന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം നാളെ നടക്കും. റായ്പൂരിലെ എക്ലാ മൽസരം ബുധനാഴ്ച ഉച്ചയ്ക്ക് 1.30-നാണ് ആരംഭിക്കുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ തുടർച്ചയായ രണ്ടാം വിജയം നേടി കിരീടം സ്വന്തമാക്കാനാണ് ഇന്ത്യ ഇറങ്ങുന്നത്. അതേസമയം, പരമ്പര സമനിലയിലാക്കി പോരാട്ടം അവസാന മത്സരത്തിലേക്ക് നീട്ടാനാണ് ദക്ഷിണാഫ്രിക്കയുടെ ശ്രമം.

ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശ വിജയം

കഴിഞ്ഞ ദിവസം റാഞ്ചിയിൽ നടന്ന ആദ്യ ഏകദിനത്തിൽ 17 റൺസിന് ജയിച്ച ഇന്ത്യ പരമ്പരയിൽ 1-0ന് മുന്നിലെത്തിയിരുന്നു. വിരാട് കോഹ്‌ലിയുടെ തകർപ്പൻ സെഞ്ച്വറിയുടെയും (127 റൺസ്), രോഹിത് ശർമ്മ (83), ക്യാപ്റ്റൻ കെ.എൽ. രാഹുൽ (68) എന്നിവരുടെ അർധസെഞ്ച്വറികളുടെയും മികവിലാണ് ഇന്ത്യ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 349 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.

Also Read: സെമിക്ക് ശേഷം 1000 മെസേജുകൾ! ‘ഏകാഗ്രത കിട്ടാൻ വാട്സ്ആപ്പ് അൺഇൻസ്റ്റാൾ ചെയ്തു’; ജെമീമ

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒരു ഘട്ടത്തിൽ 5 വിക്കറ്റ് നഷ്ടത്തിൽ 130 എന്ന നിലയിൽ തകർന്ന ശേഷം ശക്തമായ തിരിച്ചുവരവ് നടത്തിയെങ്കിലും 49.2 ഓവറിൽ 332 റൺസിന് ഓൾ ഔട്ടായി. മുൻനിര ബാറ്റർമാർക്ക് കാര്യമായ സംഭാവന നൽകാൻ സാധിക്കാതെ പോയതാണ് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായത്.

Share Email
Top