ഡല്‍ഹി: ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥനെതിരെ നടപടിയുമായി കേന്ദ്ര സര്‍ക്കാര്‍. 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. നയതന്ത്ര ഉദ്യോഗസ്ഥന് ചേരാത്ത പെരുമാറ്റത്തിന്റെ പേരിലാണ് നടപടി. ഇതുസംബന്ധിച്ച് അടിയന്തര പ്രാബല്യത്തോടെയുള്ള ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി. എന്താണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ചേരാത്ത പെരുമാറ്റമെന്ന കാര്യമടക്കം വിശദീകരിച്ചിട്ടില്ല. ഇന്ത്യയില്‍ ഔദ്യോഗിക പദവിയിലിരിക്കെ അതിന് ചേരാത്ത പ്രവര്‍ത്തി നടത്തിയെന്ന പേരിലാണ് നടപടിയെന്നാണ് റിപ്പോര്‍ട്ട്.
Also Read: അമൃത്സറില്‍ വ്യാജമദ്യ ദുരന്തം; മരണം 21 ആയി
അതേസമയം ആദംപൂർ വ്യോമതാവളത്തിന്റെ മോർഫ് ചെയ്ത ഉപഗ്രഹ ചിത്രങ്ങൾ പാക് സൈന്യം ചില തെറ്റായ അവകാശവാദങ്ങൾ ഉന്നയിക്കാൻ ഉപയോഗിച്ചതായും കണ്ടെത്തിയിരുന്നു. ബുധനാഴ്ചയായിരുന്നു ആദംപൂർ ആക്രമിക്കാൻ പാകിസ്ഥാൻ ശ്രമിച്ചതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചിരുന്നു. ആദംപൂരിലെ സൈനികരുമായി പ്രധാനമന്ത്രി സംവദിക്കുമ്പോൾ പിന്നിൽ എസ്–400 കാണാം. ഈ ദൃശ്യങ്ങൾ പാകിസ്ഥാനുള്ള ശക്തമായ സന്ദേശം കൂടിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്.