ഇന്ത്യക്ക് തിരിച്ചടി, റിഷഭ് പന്തിന് പരിക്ക്; പന്തിന് പകരം ആ താരം വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും !

ജസ്പ്രീത് ബുംറയുടെ പന്ത് കീപ്പ് ചെയ്യുന്നതിനിടെ പന്തിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിനാണ് പരിക്കേറ്റത്

ഇന്ത്യക്ക് തിരിച്ചടി, റിഷഭ് പന്തിന് പരിക്ക്; പന്തിന് പകരം ആ താരം വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും !
ഇന്ത്യക്ക് തിരിച്ചടി, റിഷഭ് പന്തിന് പരിക്ക്; പന്തിന് പകരം ആ താരം വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും !

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് തിരിച്ചടിയായി വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്റെ പരിക്ക്. ജസ്പ്രീത് ബുംറയുടെ പന്ത് കീപ്പ് ചെയ്യുന്നതിനിടെ പന്തിന്റെ ഇടതു കൈയിലെ ചൂണ്ടുവിരലിനാണ് പരിക്കേറ്റത്. പന്തിന് ഗ്രൗണ്ടില്‍ തന്നെ പ്രാഥമിക ചികിത്സ നല്‍കി. വിശദ പരിശോധനയ്ക്കായി റിഷഭ് പന്ത് കളിക്കളം വിട്ടപ്പോള്‍ ധ്രുവ് ജുറേലാണ് പകരമെത്തിയത്.

അതേസമയം പന്തിന് പരിക്കുണ്ടെന്ന് ബിസിസിസഐ സ്ഥിരീകരിച്ചിരുന്നു. ”നിലവില്‍ മെഡിക്കല്‍ ടീമിന്റെ കൂടെയാണ് പന്ത്. അദ്ദേഹത്തിന്റെ ചൂണ്ടുവിരലിന് പരിക്കുണ്ട്. പന്തിന്റെ അഭാവത്തില്‍ ധ്രുവ് ജുറല്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസണിയും.” ബിസിസിഐ എക്‌സില്‍ കുറിച്ചു.

Also Read: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര; ഗ്രൗണ്ടിൽ ബാസ്‌ബോളിനെ ട്രോളി ശുഭ്മാൻ ഗിൽ

പന്തിന്റെ പരിക്കിനെ കുറിച്ച് വ്യക്തതയില്ലെന്ന് ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ആദ്യ ദിവസത്തെ മത്സരത്തിന് ശേഷം പറഞ്ഞിരുന്നു.”ഞാനിപ്പോള്‍ ഗ്രൗണ്ടില്‍ നിന്ന് കയറിവന്നതേയൊള്ളൂ. പന്തിന്റെ പരിക്കിനെ കുറിച്ച് ഇപ്പോള്‍ വലിയ ധാരണയില്ല. നാളെ രാവിലെ അതിനെ കുറിച്ച് കൂടുതല്‍ അറിയുമായിരിക്കും.” നിതീഷ് വ്യക്തമാക്കി.

ലോര്‍ഡ്‌സ് ടെസ്റ്റിന്റെ ആദ്യ ദിനം അവസാനിക്കുമ്പോള്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തില്‍ 251 റണ്‍സെടുത്തിട്ടുണ്ട്. ജോ റൂട്ട് (99), ബെന്‍ സ്റ്റോക്സ് (39) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്ക് വേണ്ടി നിതീഷ് കുമാര്‍ റെഡ്ഡി രണ്ട് വിക്കറ്റ് വീഴ്ത്തി.

Share Email
Top