ഭീകര്‍ക്കെതിരായ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കി ഇന്ത്യ; വീടുകളില്‍ എന്‍ഐഎ പരിശോധന

സൈന്യവും പൊലീസും ചേര്‍ന്നാണ് കശ്മീരിലെ വിവിധയിടങ്ങളില്‍ വ്യാപക തെരച്ചില്‍ നടത്തുന്നത്.

ഭീകര്‍ക്കെതിരായ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കി ഇന്ത്യ; വീടുകളില്‍ എന്‍ഐഎ പരിശോധന
ഭീകര്‍ക്കെതിരായ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കി ഇന്ത്യ; വീടുകളില്‍ എന്‍ഐഎ പരിശോധന

ഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭീകര്‍ക്കെതിരായ നീക്കങ്ങള്‍ കൂടുതല്‍ ശക്തമാക്കി ഇന്ത്യ. ജമ്മു കശ്മീരില്‍ ഭീകരര്‍ക്കായി രാത്രിയിലും സൈന്യം വ്യാപക തെരച്ചിലാണ് നടത്തുന്നത്. നേരത്തെ ആരംഭിച്ച തെരച്ചില്‍ കൂടുതല്‍ വ്യാപമാക്കിയിട്ടുണ്ട്. സൈന്യവും പൊലീസും ചേര്‍ന്നാണ് കശ്മീരിലെ വിവിധയിടങ്ങളില്‍ വ്യാപക തെരച്ചില്‍ നടത്തുന്നത്.

Also Read: സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതില്‍ ഉറച്ച് ഇന്ത്യ

തീവ്രവാദ കേസുകളില്‍ പെട്ടവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. സൈന്യത്തിന്റെ തെരച്ചിലിന് പുറമെ കശ്മീരിലും പഞ്ചാബിലും എന്‍ഐഎ പരിശോധനയും ആരംഭിച്ചിട്ടുണ്ട്. ആയുധക്കടത്തടക്കം സംശയിച്ചാണ് എന്‍ഐഎയുടെ പരിശോധന. ജമ്മുകശ്മീരിലെത്തിയ കരസേന മേധാവി ജനറല്‍ ഉപേന്ദ്ര ദ്വിവേദി സാഹചര്യം വിലയിരുത്തി. കശ്മീരിലേക്ക് കൂടുതല്‍ സേനയെ അയച്ചേക്കും.

Share Email
Top