ബര്‍മിംഗ്ഹാം: രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് കൂറ്റന്‍ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സ് എടുത്ത് നില്‍ക്കുന്ന സമയത്താണ് ഇന്ത്യ ഡിക്ലയര്‍ ചെയ്തത്. നാലാം ദിനം ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ സെഞ്ചുറിയുടെയും രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, കെ എല്‍ രാഹുല്‍ എന്നിവരുടെ അര്‍ധസെഞ്ചുറികളുടെയും മികവില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 427 റണ്‍സടിച്ച ഇന്ത്യ ഇംഗ്ലണ്ടിന് മുന്നില്‍ 608 റണ്‍സിന്റെ വിജയലക്ഷ്യം മുന്നോട്ടുവെച്ചു.
Also Read:വൈഭവിനും വിഹാന്‍ മല്‍ഹോത്രയ്ക്കും സെഞ്ച്വറി; ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് കൂറ്റന്‍ സ്‌കോര്‍
ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മാന്‍ ഗില്‍ ഗില്‍ 161 റണ്‍സ് നേടി മിന്നും പ്രകടനം നടത്തി. ആദ്യ ഇന്നിങ്‌സില്‍ 180 റണ്‍സ് ലീഡ് ഇന്ത്യയ്ക്കുണ്ടായിരുന്നു. പന്ത് 65 റണ്‍സും കെ എല്‍ രാഹുല്‍ 55 റണ്‍സും നേടി പുറത്തായി. ജഡേജ 69 റണ്‍സ് നേടി നോട്ട് ഔട്ട് ആയി. കരുണ്‍ നായര്‍ 28 റണ്‍സും യശ്വസി ജയ്സ്വാള്‍ 28 റണ്‍സും നേടി.
ആദ്യ ഇന്നിങ്‌സില്‍ 587 റണ്‍സാണ് ഇന്ത്യ നേടിയത്. 269 റണ്‍സ് നേടി തിളങ്ങിയ ഗില്ലിന്റെ മികവിലായിരുന്നു അത്. ഹാരി ബ്രൂക്കിന്റെയും ജാമി സ്മിത്തിന്റേയും സെഞ്ച്വറിയുടെ മികവില്‍ ഇംഗ്ലണ്ട് മറുപടി ബാറ്റിങ്ങില്‍ 407 റണ്‍സ് നേടി. മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.