വോഴ്‌സെസ്റ്റര്‍: ഇംഗ്ലണ്ട് അണ്ടര്‍ 19 ക്കെതിരെയുള്ള ഏകദിന പരമ്പരയില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ സ്‌കോര്‍. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ വൈഭവ് സൂര്യവന്‍ഷിയുടെയും വിഹാന്‍ മല്‍ഹോത്രയുടെയും സെഞ്ചുറികളുടെ കരുത്തില്‍ 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 363 റണ്‍സെടുത്തു.
പതിനാലുകാരനായ വൈഭവ് 73 പന്തില്‍ 143 റണ്‍സാണ് നേടിയത്. 3 കൂറ്റന്‍ സിക്‌സുകളും 10 ഫോറുകളും പിറന്ന ഇന്നിങ്‌സില്‍ 52 പന്തിലാണ് സെഞ്ച്വറി തൊട്ടത്. ഇതോടെ അണ്ടര്‍ 19 ഏകദിനത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറാനും വൈഭവിന് സാധിച്ചു.
Also Read: മികച്ച പ്രകടനം പുറത്തെടുത്തു, പക്ഷേ മൂന്നാം ടെസ്റ്റിലുണ്ടാവുമെന്ന് ഉറപ്പില്ലെന്ന് ഇന്ത്യൻ പേസർ
വിഹാന്‍ മല്‍ഹോത്ര 121 പന്തില്‍ 129 റണ്‍സ് നേടി. 15 ഫോറുകളും മൂന്ന് സിക്‌സറുകളും ഇതില്‍ അടങ്ങുന്നു. ഇംഗ്ലണ്ട് ടീമിന് വേണ്ടി സെബാസ്റ്റ്യന്‍ മോര്‍ഗന്‍ മൂന്ന് വിക്കറ്റും ജാക് ഹോം നാല് വിക്കറ്റും നേടി. നിലവില്‍ 2 -1 ന് പരമ്പരയില്‍ മുന്നിലായ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന് ഈ മത്സരം ജയിച്ചാല്‍ പരമ്പര സ്വന്തമാക്കാന്‍ കഴിയും.