‘ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് പരസ്പര വിശ്വാസത്തില്‍’: തുര്‍ക്കിയോട് ഇന്ത്യ

'അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ തുര്‍ക്കി പാകിസ്ഥാനെ പ്രേരിപ്പിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.

‘ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് പരസ്പര വിശ്വാസത്തില്‍’: തുര്‍ക്കിയോട് ഇന്ത്യ
‘ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് പരസ്പര വിശ്വാസത്തില്‍’: തുര്‍ക്കിയോട് ഇന്ത്യ

ഡല്‍ഹി: പഹല്‍ഗാമുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പാകിസ്ഥാന് പിന്തുണ നല്‍കിയതില്‍ തുര്‍ക്കിക്കെതിരെ വിമര്‍ശനവുമായി ഇന്ത്യ. ഭീകരതയെ ഒരു നയമായി ഉപയോഗിക്കുന്ന പാകിസ്ഥാനെ അതില്‍നിന്നു പിന്തിരിപ്പിക്കാനും പാക്കിസ്ഥാനും പാക്ക് സൈന്യവും ഉള്‍പ്പെടെ സംരക്ഷിക്കുന്ന ഭീകരവാദ സംഘടനകള്‍ക്കെതിരെ വിശ്വസനീയമായ നടപടികളെടുക്കാനും തുര്‍ക്കിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ പാകിസ്ഥാന്റെ നിലപാടുകളെ തുര്‍ക്കി പിന്തുണച്ചത് ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തിയിരുന്നു. ”അതിര്‍ത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കാന്‍ തുര്‍ക്കി പാകിസ്ഥാനെ പ്രേരിപ്പിക്കുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. പതിറ്റാണ്ടുകളായി അവര്‍ സംരക്ഷിക്കുന്ന ഭീകരവാദ സംഘടനകള്‍ക്കെതിരെ വിശ്വസനീയമായ നടപടികള്‍ സ്വീകരിക്കാനുള്ള നടപടികള്‍ ഉണ്ടാകണം. ബന്ധങ്ങള്‍ നിലനില്‍ക്കുന്നത് പരസ്പര വിശ്വാസത്തിലാണ്. ” രൺധീർ ജയ്‌സ്വാൾ പറഞ്ഞു.

Share Email
Top