നിർണായക കരാറുകളിൽ ഒപ്പുവെച്ച്​ ഇന്ത്യയും ഇന്തോനേഷ്യയും

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് പ്ര​ബോ​വോ സു​ബി​യാ​ന്തോ​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ നി​ർ​ണാ​യ​ക ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച്​ ഇ​രു​രാ​ജ്യ​ങ്ങ​ളും

നിർണായക കരാറുകളിൽ ഒപ്പുവെച്ച്​ ഇന്ത്യയും ഇന്തോനേഷ്യയും
നിർണായക കരാറുകളിൽ ഒപ്പുവെച്ച്​ ഇന്ത്യയും ഇന്തോനേഷ്യയും

ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും ഇ​ന്തോ​നേ​ഷ്യ​ൻ പ്ര​സി​ഡ​ന്റ് പ്ര​ബോ​വോ സു​ബി​യാ​ന്തോ​യു​ടെ​യും സാ​ന്നി​ധ്യ​ത്തി​ൽ നി​ർ​ണാ​യ​ക ക​രാ​റു​ക​ളി​ൽ ഒ​പ്പു​വെ​ച്ച്​ ഇ​രു​രാ​ജ്യ​ങ്ങ​ളും. സാം​സ്​​കാ​രി​ക മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം, ആ​രോ​ഗ്യം, സ​മു​ദ്രം, സു​ര​ക്ഷ, ഡി​ജി​റ്റ​ൽ മേ​ഖ​ല​ക​ൾ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ ക​രാ​റു​ക​ൾ.

ഇ​രു​രാ​ജ്യ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​ൻ സാ​ധ്യ​ത​യു​ള്ള വി​വി​ധ മേ​ഖ​ല​ക​ൾ കൂ​ടി​ക്കാ​ഴ്​​ച​യി​ൽ ച​ർ​ച്ച​യാ​യ​താ​യി പ്ര​ബാ​വോ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ബ്രി​ക്​​സ്​ കൂ​ട്ടാ​യ്​​മ​യി​ൽ അം​ഗ​മാ​കാ​നു​ള്ള ന​ട​പ​ടി​ക​ളി​ൽ ഇ​ന്ത്യ ന​ൽ​കി​യ പി​ന്തു​ണ​ക്കും പ്ര​ബാ​വോ ന​ന്ദി പ​റ​ഞ്ഞു.

Also Read: ‘ഹിന്ദു കുടുംബത്തിൽ കുറഞ്ഞത് മൂന്ന് കുട്ടികൾ വേണം’; വിശ്വ ഹിന്ദു പരിഷത്ത്

പ്ര​തി​രോ​ധ ഉ​ൽ​പാ​ദ​ന​ത്തി​ലും വി​ത​ര​ണ ശൃം​ഖ​ല മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ലും ഇ​രു​രാ​ജ്യ​ങ്ങ​ളും ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പ​റ​ഞ്ഞു. സ​മു​ദ്ര​സു​ര​ക്ഷ, സൈ​ബ​ർ സു​ര​ക്ഷ, തീ​വ്ര​വാ​ദ വി​രു​ദ്ധ​ത, തീ​വ്ര​വാ​ദം ഇ​ല്ലാ​താ​ക്ക​ൽ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സ​ഹ​ക​ര​ണം മെ​ച്ച​പ്പെ​ടു​ത്താ​നും തീ​രു​മാ​നി​ച്ച​താ​യി അദ്ദേഹം പ​റ​ഞ്ഞു.

Share Email
Top