ഇന്ത്യ- ബംഗ്ലാദേശ് പ്രശ്നം സമാധാനപരമായി പരിഹരിക്കണം: അമേരിക്ക

നേരത്തെ ഇന്ത്യയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധത്തിൽ ഒരു വിള്ളലും ഉണ്ടായിട്ടില്ലെന്ന് മുഹമ്മദ് യുനുസ് പറഞ്ഞിരുന്നു

ഇന്ത്യ- ബംഗ്ലാദേശ് പ്രശ്നം സമാധാനപരമായി പരിഹരിക്കണം: അമേരിക്ക
ഇന്ത്യ- ബംഗ്ലാദേശ് പ്രശ്നം സമാധാനപരമായി പരിഹരിക്കണം: അമേരിക്ക

വാഷിങ്ടൺ: ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള പ്രശ്നം സമാധാനപരമായി പരിഹരിക്കണമെന്ന് യു.എസ്. സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് വക്താവ് മാത്യു മില്ലർ പറഞ്ഞു. ഇന്ത്യൻ വിദേശകാര്യ സെക്രട്ടറിയുടെ ബംഗ്ലാദേശ് സന്ദർശനത്തെ കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി പറയുകയായിരുന്നു. നേരത്തെ ഇന്ത്യയുമായുള്ള ബംഗ്ലാദേശിന്റെ ബന്ധത്തിൽ ഒരു വിള്ളലും ഉണ്ടായിട്ടില്ലെന്ന് ഇടക്കാല സർക്കാറിന്റെ മുതിർന്ന ഉപദേഷ്ടാവ് മുഹമ്മദ് യുനുസ് പറഞ്ഞിരുന്നു.

ഇന്ത്യയുമായി ബംഗ്ലാദേശിന് അടുത്ത ബന്ധമാണ് ഉള്ളതെന്നും ഇത് ദൃഢമാണെന്നും യുനുസ് ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിയുമായുള്ള കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിൽ അഭയം തേടിയ ​ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രിയും അവാമി ലീഗ് നേതാവുമായ ശൈഖ് ഹസീനയുടെ പ്രസ്താവനകളിൽ ആശങ്കയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Also Read: സിറിയയില്‍ നിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു; ഇവരെ സുരക്ഷിതമായി ലെബനനിലേക്ക് മാറ്റി

വംശമോ നിറമോ ലിംഗമോ നോക്കാതെ ബംഗ്ലാദേശിലെ ജനങ്ങളെ സംരക്ഷിക്കും. ഞങ്ങൾ ഒരു കുടുംബം പോലെയാണ്. ഒരുമിച്ച് നിന്ന് ബംഗ്ലാദേശിലെ ജനങ്ങളെല്ലാം പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. ശൈഖ് ഹസീനയുടെ പ്രസ്താവനകളിൽ ബംഗ്ലാദേശിലെ ജനങ്ങൾക്ക് ആശങ്കയുണ്ട്. എല്ലാ പൗരൻമാരേയും സംരക്ഷിക്കാൻ ബംഗ്ലാദേശിലെ ഇടക്കാലസർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

Share Email
Top