നടൻ സൗബിന്റെ ഓഫീസുകളിൽ ഇൻകം ടാക്സ് വകുപ്പിന്റെ റെയ്ഡ്

നികുതി വെട്ടിപ്പ് ഉൾപ്പെടെയുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം

നടൻ സൗബിന്റെ ഓഫീസുകളിൽ ഇൻകം ടാക്സ് വകുപ്പിന്റെ റെയ്ഡ്
നടൻ സൗബിന്റെ ഓഫീസുകളിൽ ഇൻകം ടാക്സ് വകുപ്പിന്റെ റെയ്ഡ്

കൊച്ചി: പ്രമുഖ നടൻ സൗബിൻ ഷാഹിറിന്റെ കൊച്ചിയിലെ ഓഫീസുകളിൽ ആദായ നികുതി വകുപ്പിന്റെ റെയ്ഡ്. ആദായ നികുതി വകുപ്പ് കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്. വ്യാഴാഴ്ച ഉച്ചയോടെയാണ് റെയ്ഡ് തുടങ്ങിയത്.

പറവ ഫിലിംസ് കമ്പനിയുടെ ഓഫീസ്, പുല്ലേപ്പടിയിലെ ഡ്രീം ബിഗ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഓഫീസ് അടക്കമുള്ള ഇടങ്ങളിലാണ് റെയ്ഡ്. രണ്ട് സിനിമാ നിർമ്മാണ കമ്പനികളുടെയും സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചാണ് പ്രധാന പരിശോധനയെന്ന് ഇൻകം ടാക്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗം അറിയിച്ചു.

Also Read : ക്ലാസ് മുറിയിൽ ബോഡി ഷെയ്മിങ് വേണ്ട: മന്ത്രി വി ശിവൻകുട്ടി

ഇത്തരത്തിൽ സാമ്പത്തിക ഇടപാടുകളുടെ മറവിൽ പറവ ഫിലിംസ് കമ്പനി നടത്തിയ കള്ളപ്പണ ഇടപാട് സംബന്ധിച്ച് എൻഫോഴ്സ്മെന്റ് അന്വേഷണം നടത്തിയിരുന്നു. സൗബിനെ അടക്കം വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന് പുറമെയാണ് ഇപ്പോൾ ആദായനികുതി വകുപ്പ് കൂടി അന്വേഷണരംഗത്ത് എത്തുന്നത്. സംഭവത്തിൽ നികുതി വെട്ടിപ്പ് ഉൾപ്പെടെയുള്ള പരാതികൾ ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

Share Email
Top