പത്തനംതിട്ട: പത്തനംതിട്ടയില്‍ കായിക താരമായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 20 പേര്‍ അറസ്റ്റിലായെന്ന് പൊലീസ്. നേരത്തെ 14 പേരെ അറസ്റ്റ് ചെയ്തിരുന്ന പൊലീസ് ഇപ്പോള്‍ റാന്നിയില്‍ നിന്നുള്ള 6 പേരുടെ അറസ്റ്റ് കൂടിയാണ് രേഖപ്പെടുത്തിയത്. നവവരനടക്കമുള്ളവരാണ് അറസ്റ്റിലായിരിക്കുന്നതെന്നും പൊലീസ് വിശദീകരിച്ചു.
Also Read: കായിക താരം പീഡനത്തിനിരയായ സംഭവം; 9 പേര്‍ കൂടി അറസ്റ്റില്‍
അടുത്തദിവസം വിവാഹനിശ്ചയം തീരുമാനിക്കപ്പെട്ട ഒരു യുവാവടക്കം മൊത്തം 20 പേരുടെ അറസ്റ്റാണ് ഇതുവരെ രേഖപ്പെടുത്തിയതെന്നും കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി. 62 പേര്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നാണ് സിഡബ്ല്യുസിക്ക് പെണ്‍കുട്ടി നല്‍കിയ മൊഴി. ഇതില്‍ 40 പേരെ തിരിച്ചറിഞ്ഞു.