കാഴ്ചശക്തി കൂട്ടാന്‍ ഡയറ്റില്‍ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്

കാഴ്ചശക്തി കൂട്ടാന്‍ ഡയറ്റില്‍ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ
കാഴ്ചശക്തി കൂട്ടാന്‍ ഡയറ്റില്‍ ഈ ഭക്ഷണങ്ങൾ ഉൾപ്പെടുത്തൂ

ണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കേണ്ടത് അത്യാവശ്യമാണ്. അത്തരത്തില്‍ കാഴ്ച ശക്തി വർധിപ്പിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങൾ പരിചയപ്പെടാം.

ക്യാരറ്റ്

വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.

ചീര

ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

നെല്ലിക്ക

വിറ്റാമിന്‍ സി അടങ്ങിയ നെല്ലിക്ക ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.

Also Read :മിനറൽ വാട്ടർ അല്ലെ, ഒരു കുഴപ്പവുമില്ല; കാറില്‍ സൂക്ഷിച്ച കുപ്പിവെള്ളം നിങ്ങൾ കുടിക്കാറുണ്ടോ, എങ്കിൽ ഇതൊന്ന് അറിഞ്ഞോളൂ…

മധുരക്കിഴങ്ങ്

വിറ്റാമിന്‍ എയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ ഗുണം ചെയ്യും.

മുട്ട

വിറ്റാമിന്‍ എ, സിങ്ക് തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നത് കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും.

മുരിങ്ങയില

വിറ്റാമിന്‍ എ, സി തുടങ്ങിയവ അടങ്ങിയ മുരിങ്ങയില കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

Share Email
Top