യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിലെ അന്വേഷണത്തില്‍ അട്ടിമറിനീക്കം ആരേപിച്ച് സഹോദരൻ

യുവാവ് ഷോക്കേറ്റ് മരിച്ച സംഭവത്തിലെ അന്വേഷണത്തില്‍ അട്ടിമറിനീക്കം ആരേപിച്ച് സഹോദരൻ

കോഴിക്കോട്: കടത്തിണ്ണയിലെ തൂണില്‍ നിന്ന് യുവാവ് ഷോക്കേറ്റ് മരിച്ചതിലെ അന്വേഷണത്തില്‍ അട്ടിമറിനീക്കം സംശയിക്കുന്നതായി മരിച്ച റിജാസിന്‍റെ സഹോദരന്‍. കൃത്യമായ അന്വേഷണം നടത്തി കുറ്റക്കാരെ ശിക്ഷിക്കണമെന്നും മറ്റാര്‍ക്കും ഈ ഗതി വരരുതെന്നും കുടുംബം പറഞ്ഞു.

അതേസമയം, അന്വേഷണം തൃപ്തികരമല്ലെന്ന് ആരോപിച്ച് ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ ഈ മാസം മുപ്പതിന് സമരത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. പത്തൊമ്പതുകാരനായ മുഹമ്മദ് റിജാസ് മരിച്ചിട്ട് അഞ്ച് ദിവസം കഴിഞ്ഞു.

ഇതുവരെ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ കുടുംബത്തെ സന്ദര്‍ശിക്കുക പോലും ചെയ്തിട്ടില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വൈകുന്നത് ചൂണ്ടിക്കാട്ടിയാണ് കുടുംബം അട്ടിമറിനീക്കം സംശയിക്കുന്നത്. സര്‍ക്കാര്‍ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപ ധനസഹായം കുറഞ്ഞുപോയെന്നും സഹോദരന്‍ റാഫി.

Top