ആലുവയിൽ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

സംഭവത്തിൽ പിടിയിലായ പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു

ആലുവയിൽ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ
ആലുവയിൽ പതിനഞ്ചുകാരനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച സംഭവം; രണ്ട് പേർ അറസ്റ്റിൽ

ആലുവയിൽ പ്രായപൂർത്തിയാകാത്ത കുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാക്കനാട് സ്വദേശികളായ മുൻസീർ, ഷാജഹാൻ എന്നിവരാണ് ആലുവ പോലീസിന്റെ പിടിയിലായത്.

പതിനഞ്ചുകാരന്റെ സുഹൃത്തിനെക്കുറിച്ച് അന്വേഷിച്ചെത്തിയ സംഘം, സുഹൃത്ത് എവിടെയാണെന്ന് അറിയാൻ വേണ്ടി കുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയി മർദ്ദിക്കുകയായിരുന്നു. സംഭവത്തിൽ പിടിയിലായ പ്രതികൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

Share Email
Top