സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണമെന്ന് ഡബ്ല്യുസിസി ഹൈക്കോടതിയില്‍

സര്‍ക്കാര്‍ നിയമം വരുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ആവശ്യപ്പെട്ടു.

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണമെന്ന് ഡബ്ല്യുസിസി ഹൈക്കോടതിയില്‍
സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണമെന്ന് ഡബ്ല്യുസിസി ഹൈക്കോടതിയില്‍

കൊച്ചി: ഹൈക്കോടതിയെ സമീപിച്ച് വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ലുസിസി). സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണമെന്ന ആവശ്യവുമായാണ് ഡബ്ലുസിസി ഹൈക്കോടതിയെ സമീപിച്ചത്. സര്‍ക്കാര്‍ നിയമം വരുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നും ആവശ്യപ്പെട്ടു.

സിനിമാ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി, സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ഡബ്ല്യുസിസി കോടതിയെ സമീപിച്ചത്. 2019 ഡിസംബറിലാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പിച്ചത്. 2024 ആയിട്ടും പെരുമാറ്റച്ചട്ടം രൂപീകരിക്കാത്തതിനെ തുടര്‍ന്നാണ് സംഘടന കോടതിയെ സമീപിച്ചത്. ഹര്‍ജിയിലെ വാദം ബുധനാഴ്ച ആരംഭിക്കും.

Share Email
Top