ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വീണ്ടും സ്വന്തം സ്റ്റേഡിയത്തില്‍ തോല്‍വി വഴങ്ങി

ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വീണ്ടും സ്വന്തം സ്റ്റേഡിയത്തില്‍ തോല്‍വി വഴങ്ങി

ബെംഗളൂരു: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു വീണ്ടും സ്വന്തം സ്റ്റേഡിയത്തില്‍ തോല്‍വി വഴങ്ങി. മായങ്ക് യാദവെന്ന യുവ പേസറുടെ മികവിലാണ് ലഖ്‌നൗ വിജയം നേടിയത്. മത്സരത്തില്‍ ഒരു പന്ത് 156.7 കിലോ മീറ്ററിലാണ് മായങ്ക് എറിഞ്ഞത്. സീസണിലെ ഏറ്റവും വേഗമേറിയ പന്തും ഇതായിരുന്നു.

പേസിനൊപ്പം ലൈനും ലെങ്തും കൃത്യമായി പാലിക്കാന്‍ കഴിയുന്നുവെന്നതാണ് മായങ്കിന്റെ പ്രത്യേകത. 21കാരനായ താരത്തിന് ഇന്ത്യന്‍ ടീമിലേക്ക് എത്തണമെന്നതാണ് ആഗ്രഹം.മായങ്കിന്റെ പന്ത് കാണാന്‍ പോലും ബാറ്ററായിരുന്ന കാമറൂണ്‍ ഗ്രീനിന് സാധിച്ചില്ല. മായങ്കിന്റെ പന്ത് കാമറൂണ്‍ ഗ്രീനിന്റെ ഓഫ് സ്റ്റമ്പ് ഇളക്കി. അതൊരു മിന്നല്‍പിണറായിരുന്നുവെന്നാണ് ക്രിക്കറ്റ് ലോകത്തിന്റെ അഭിപ്രായം. മത്സരത്തില്‍ ഗ്ലെന്‍ മാക്സ്വെല്ലിന്റേതുള്‍പ്പടെ മൂന്ന് വിക്കറ്റുകളാണ് മായങ്ക് വീഴ്ത്തിയത്.

Top