CMDRF

നടികര്‍ സംഘത്തിന്റെ സര്‍ക്കുലര്‍ വിവാദത്തില്‍

ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്ന ആളുകള്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കും. നടപടി പിന്നീട് സ്വീകരിക്കും എന്ന നിര്‍ദേശത്തിനെതിരെയും വിമര്‍ശനം ഉയരുകയാണ്

നടികര്‍ സംഘത്തിന്റെ സര്‍ക്കുലര്‍ വിവാദത്തില്‍
നടികര്‍ സംഘത്തിന്റെ സര്‍ക്കുലര്‍ വിവാദത്തില്‍

ചെന്നൈ: സ്ത്രീവിരുദ്ധ സര്‍ക്കുലറുമായി തമിഴ്‌നാട്ടിലെ താര സംഘടനായ നടികര്‍ സംഘത്തിന്റെ ആഭ്യന്തര പരാതി പരിഹാര സമിതിയായ ഐസിസി. തമിഴ് സിനിമയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ കമ്മിറ്റി രൂപീകരിച്ചുകൊണ്ടുള്ള സര്‍ക്കുലറിലെ ചില നിര്‍ദേശങ്ങലാണ് വിവാദത്തിലായത്. ലൈംഗികാതിക്രമം അടക്കമുള്ള പരാതികള്‍ ആദ്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തരുത്, മറിച്ച് നടികര്‍ സംഘം നിയമിക്കുന്ന ആഭ്യന്തര പ്രശ്ന പരിഹാര സെല്ലിനെ സമീപിക്കണം എന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് വിവാദമാവുന്നത്.

ലൈംഗികാതിക്രമം ആരോപിക്കപ്പെടുന്ന ആളുകള്‍ക്ക് ആദ്യം മുന്നറിയിപ്പ് നല്‍കും. നടപടി പിന്നീട് സ്വീകരിക്കും എന്ന നിര്‍ദേശത്തിനെതിരെയും വിമര്‍ശനം ഉയരുകയാണ്. നടിമാരായ സുഹാസിനി, ഖുശ്ബു, രോഹിണി എന്നിവര്‍ അടക്കം പങ്കെടുത്ത യോഗത്തില്‍ ഇത്തരം വിചിത്രവും സ്ത്രീവിരുദ്ധവുമായ നിര്‍ദേശങ്ങള്‍ ഉള്‍പ്പെട്ടത് എന്നതാണ് ശ്രദ്ധേയം. ജനറല്‍ സെക്രട്ടറി വിശാല്‍, പ്രസിഡന്റ് നാസര്‍, ട്രഷറര്‍ കാര്‍ത്തി തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തിരുന്നു. കമ്മിറ്റി രൂപീകരിച്ചത് സംബന്ധിച്ച ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇന്നാണ് പുറത്തിറക്കിയത്.

Also Read: മലയാള സിനിമയെ ബാധിച്ച കാര്‍മേഘങ്ങളെല്ലാം ഒഴിയട്ടെ; മഞ്ജു വാര്യര്‍

അതേസമയം സിനിമയുടെ ഭാഗമായി പ്രവര്‍ത്തിക്കുമ്പോള്‍ ലൈംഗികാതിക്രമം നടത്തി എന്ന് തെളിയിക്കപ്പെട്ടാല്‍ അഞ്ച് വര്‍ഷം വരെ വിലക്ക്, പരാതി അറിയിക്കാന്‍ ഇ മെയിലും ഫോണ്‍ നമ്പറും തയ്യാറാക്കും, അതിജീവിതര്‍ക്ക് നിയമസഹായം ഉറപ്പാക്കും എന്ന നിര്‍ദേശങ്ങളും ഉള്‍പ്പെട്ടതാണ് ഇന്നത്തെ യോഗത്തിലെ തീരുമാനം.

Top