ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും പിഴയും

പത്തനംതിട്ട: ഭാര്യയെ വെട്ടിക്കൊന്ന കേസില്‍ പ്രതിക്ക് ജീവപര്യന്തം തടവും 50000 രൂപ പിഴയും. പത്തനംതിട്ട അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്റ് സെഷന്‍സ് കോടതിയാണ് വിധി പുറപ്പെടുവിച്ചത്. പത്തനംതിട്ട തണ്ണിത്തോട് സ്വദേശി സി പി ഡാനിയേലിനാണ് ശിക്ഷ വിധിച്ചത്. 2017 ഫെബ്രുവരി 18 നാണ് ഡാനിയേല്‍ ഭാര്യ റേയ്ച്ചലിനെ വെട്ടുകത്തി കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയത്. തടി വിറ്റ് കിട്ടിയ പണത്തിന്റെ വിഹിതം നല്‍കാത്തതാണ് കൊലപാതകത്തിന് കാരണമായത്.

ഡാനിയേല്‍ ഭാര്യയെ നിരന്തരമായി മര്‍ദ്ധിച്ചിരുന്നു. ഇതേ തുടര്‍ന്ന് രണ്ട് തവണ റേയ്ച്ചല്‍ ഭര്‍ത്താവിനെതിരെ കേസുകൊടുക്കുകയും കോടതിയില്‍ നിന്ന് സംരക്ഷണ ഉത്തരവ് സമ്പാദിക്കുകയും ചെയ്തിരുന്നു. ഇതും ഭാര്യയോട് ഡാനിയേലിന് വിരോധമുണ്ടാകാന്‍ കാരണമായിരുന്നു.

റെയ്ച്ചല്‍ താമസിക്കുന്ന വില്ലേജില്‍ ഡാനിയേല്‍ കയറരുതെന്ന് കോടതി ഉത്തരവുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ആളുകള്‍ ഇടപെട്ട് സംസാരിച്ച് വീണ്ടും ഇവര്‍ ഒരുമിച്ച് താമസം തുടങ്ങി. ഇതിന് ഒരാഴ്ച പിന്നിടുമ്പോഴായിരുന്നു കൊലപാതകം. സംഭവ സമയം റെയ്ച്ചല്‍ വീടിന്റെ ഹാളിലാണ് ഇരുന്നിരുന്നത്. ഇയാള്‍ ആക്രമിക്കാനെത്തിയപ്പോള്‍ രക്ഷപ്പെട്ട് പുറത്തേക്കോടിയ റെയ്ച്ചലിനെ പിന്തുടര്‍ന്ന് പറമ്പിലിട്ട് തുടരെ തുടരെ വെട്ടുകയായിരുന്നു. കഴുത്തിനും തലയ്ക്കും വെട്ടേറ്റ റെയ്ച്ചല്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു.

Top