രാമങ്കരി പഞ്ചായത്തില്‍ സിപിഎം അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം

രാമങ്കരി പഞ്ചായത്തില്‍ സിപിഎം അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം

ആലപ്പുഴ: രാമങ്കരി പഞ്ചായത്തില്‍ സിപിഎം അംഗങ്ങളുടെ പിന്തുണയോടെ കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം. പ്രസിഡന്റായി കോണ്‍ഗ്രസിലെ ആര്‍.രാജുമോന്‍ സ്ഥാനമേറ്റു.

നേരത്തേ സിപിഎം വിമതരായ പഞ്ചായത്ത് പ്രസിഡന്റിനും വൈസ് പ്രസിഡന്റിനുമെതിരെ കോണ്‍ഗ്രസ് അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തെ സിപിഎം ഔദ്യോഗിക വിഭാഗത്തിലെ 4 അംഗങ്ങള്‍ പിന്തുണച്ചിരുന്നു.

വിമത നേതാവിനെ പ്രസിഡന്റ് സ്ഥാനത്തുനിന്നു പുറത്താക്കാന്‍ സഹായിച്ചതിനു പ്രത്യുപകാരമായാണു സിപിഎം ഔദ്യോഗിക പക്ഷത്തെ 4 അംഗങ്ങള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണച്ചത്.

Top