കണ്ണൂര്‍: കണ്ണൂര്‍ ധര്‍മ്മടത്ത് ഭര്‍ത്താവ് ഭാര്യയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിച്ചു. പാറപ്രം സ്വദേശി മഹിജയ്ക്കാണ് പരിക്കേറ്റത്. ഭര്‍ത്താവ് മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്ന് വൈകുന്നേരം ആറരയോടെയാണ് സംഭവമുണ്ടായത്. മഹിജ ജോലി കഴിഞ്ഞു വരുന്നതിനിടെ വഴിയില്‍ തടഞ്ഞു നിര്‍ത്തിയായിരുന്നു ആക്രമണം.
Also Read: ചേർത്തല സ്വദേശികളുടെ പണം തട്ടിയ കേസിൽ അന്താരാഷ്ട്ര കുറ്റവാളികൾ അറസ്റ്റിൽ
ധര്‍മ്മടത്താണ് മഹിജ ജോലി ചെയ്യുന്നത്. നെഞ്ചിനും വയറിനും ആണ് കുത്തേറ്റത്. ആളുകള്‍ ഓടിക്കൂടിയാണ് മഹിജയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുടുംബപ്രശ്‌നമാണ് ആക്രമണത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണികണ്ഠനെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്.