വ്യാ​ജ ക​രാ​റു​ക​ളും വ്യാ​ജ​രേ​ഖ​യും ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​വാ​സിക്ക്​ ത​ട​വു​ശി​ക്ഷ

മൂ​ന്ന് വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ​ക്കു​ശേ​ഷം നാ​ടു​ക​ട​ത്താ​നു​മാ​ണ് ഫ​സ്റ്റ് ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി​യു​ടെ വി​ധി

വ്യാ​ജ ക​രാ​റു​ക​ളും വ്യാ​ജ​രേ​ഖ​യും ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​വാ​സിക്ക്​ ത​ട​വു​ശി​ക്ഷ
വ്യാ​ജ ക​രാ​റു​ക​ളും വ്യാ​ജ​രേ​ഖ​യും ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​വാ​സിക്ക്​ ത​ട​വു​ശി​ക്ഷ

മ​നാ​മ: വ്യാ​ജ​ക​രാ​റു​ക​ളും വ്യാ​ജ രേ​ഖ​യും വെ​ച്ച് 34,685 ദീ​നാ​റി​ന്‍റെ ത​ട്ടി​പ്പ് ന​ട​ത്തി​യ പ്ര​വാ​സി​ക്ക് ത​ട​വു​ശി​ക്ഷ വി​ധി​ച്ച് കോ​ട​തി. മൂ​ന്ന് വ​ർ​ഷ​ത്തെ ത​ട​വ് ശി​ക്ഷ​ക്കു​ശേ​ഷം നാ​ടു​ക​ട​ത്താ​നു​മാ​ണ് ഫ​സ്റ്റ് ലോ​വ​ർ ക്രി​മി​ന​ൽ കോ​ട​തി​യു​ടെ വി​ധി. അ​തോ​ടൊ​പ്പം പ്ര​തി​ക്കൊ​പ്പം സ​ഹാ​യി​ക​ളാ​യു​ണ്ടാ​യി​രു​ന്ന ര​ണ്ടു പേ​ർ​ക്ക് ര​ണ്ടു​വ​ർ​ഷം വീ​തം ത​ട​വും 5000 ദീ​നാ​ർ പി​ഴ​യും വി​ധി​ച്ചു.

പ​ര​സ്യ മേ​ഖ​ല​യാ​യി പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഒ​രു സ്വ​കാ​ര്യ സ്ഥാ​പ​ന​യു​ട​മ​യാ​ണ് കു​റ്റ​കൃ​ത്യം ചെ​യ്ത​ത്. 30 തൊ​ഴി​ലാ​ളി​ക​ൾ​ക്ക് വ്യാ​ജ തൊ​ഴി​ൽ ക​രാ​റു​ക​ൾ ന​ൽ​കു​ക​യും വേ​ത​നം ന​ൽ​കി​യെ​ന്ന വ്യാ​ജ​രേ​ഖ നി​ർ​മ്മി​ച്ച് ഈ​സ ബി​ൻ സ​ൽ​മാ​ൻ എ​ജു​ക്കേ​ഷ​ൻ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ബോ​ർ​ഡി​ൽ (തം​കീം) നി​ന്ന് 34000ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി കു​റ്റം ചെ​യ്ത​തി​ന് തെ​ളി​വു​ക​ളു​ണ്ടെ​ന്നും ശി‍ക്ഷ​ക്ക് യോ​ഗ്യ​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്.

Share Email
Top