അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികള്‍ തടസ്സപ്പെടുത്തുന്നു; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് സുപ്രീം കോടതിയില്‍

അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികള്‍ തടസ്സപ്പെടുത്തുന്നു; മുല്ലപ്പെരിയാര്‍ വിഷയത്തില്‍ തമിഴ്നാട് സുപ്രീം കോടതിയില്‍

ഡല്‍ഹി: മുല്ലപെരിയാര്‍ വിഷയത്തില്‍ സുപ്രീം കോടതി നിര്‍ദേശങ്ങള്‍ കോരളം പാലിക്കുന്നില്ലെന്ന് കാണിച്ച് സത്യവാങ്മൂലം ഫയല്‍ ചെയ്ത് തമിഴ്നാട്. മുല്ലപ്പെരിയാര്‍ അണക്കെട്ട് ശക്തിപ്പെടുത്തിയ ശേഷം സുരക്ഷാ പരിശോധന നടത്തിയാല്‍ മതിയെന്നും തമിഴ്നാട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറഞ്ഞു. അണക്കെട്ട് ബലപ്പെടുത്തുന്നതിന് 15 മരങ്ങള്‍ മുറിക്കാന്‍ ഉള്ള അനുമതി നല്‍കാന്‍ കേരളത്തിനു നിര്‍ദേശം നല്‍കണം എന്നും ആവശ്യമുണ്ട്. അണക്കെട്ട് ശക്തിപ്പെടുത്താനുള്ള നടപടികള്‍ കേരളം തടസ്സപ്പെടുത്തുന്നു എന്നാണ് തമിഴ്നാടിന്റെ ആരോപണം.

അണക്കെട്ടിന്റെ സുരക്ഷ സംബന്ധിച്ച് സമഗ്ര പരിശോധന നടത്താന്‍ നിയമപരമായ അധികാരം അണക്കെട്ടിന്റെ ഉടമകളായ തങ്ങള്‍ക്കാണെന്ന് തമിഴ്നാട് നേരത്തേ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ആ പരിശോധന 2026 ഡിസംബര്‍ 31നകം പൂര്‍ത്തിയാക്കിയാല്‍ മതിയെന്നും ആവശ്യപ്പെട്ടിരുന്നു.

അണക്കെട്ട് ബലപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് 2006-ലെയും 2014-ലെയും വിധികളിലെ ശുപാര്‍ശകളും മേല്‍നോട്ട സമിതി നല്‍കിയ വിവിധ റിപ്പോര്‍ട്ടുകളിലെ ശുപാര്‍ശകളും കേരളം നടപ്പാക്കിയിട്ടില്ലെന്ന് തമിഴ്നാട് ആരോപിച്ചു. ഈ ശുപാര്‍ശകളാണ് ആദ്യം നടപ്പാക്കേണ്ടത്. അതിന് തയ്യാറാകാതെ സമഗ്ര സുരക്ഷാ പരിശോധന എന്ന ആവശ്യമാണ് കേരളം മുന്നോട്ടുവെക്കുന്നതെന്നും തമിഴ്നാട് ആരോപിച്ചു.

Top