റിയാദ്: നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരെ നടത്തിയ പരിശോധനയ്ക്കിടെ അനാശാസ്യ പ്രവർത്തനത്തിൽ ഏർപ്പെട്ടെന്നാരോപിച്ച് പ്രവാസി വനിതയെ റിയാദ് പൊലീസ് പിടികൂടി. കുറ്റകൃത്യങ്ങളും നിയമവിരുദ്ധ പ്രവർത്തനങ്ങളും തടയുന്നതിനുള്ള സുരക്ഷാ നടപടികളുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
പിടിയിലായ വനിതയ്‌ക്കെതിരായ തുടർ നിയമനടപടികൾക്കായി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. അനാശാസ്യവും മറ്റ് നിയമവിരുദ്ധ പ്രവർത്തനങ്ങളും കണ്ടെത്തുന്നതിനുള്ള പരിശോധനകൾ വരും ദിവസങ്ങളിലും കർശനമായി തുടരുമെന്ന് അധികൃതർ വ്യക്തമാക്കി.






