ബാച്ചിലർമാരുടെ കുടിയേറ്റം! സ്വകാര്യ പാർപ്പിട മേഖലകളിൽ പരിശോധന കർശനമാക്കുന്നു

അവിവാഹിതർക്ക് താമസിക്കാൻ അനുവാദമില്ലാത്ത ഇടങ്ങളിൽ അവരുടെ താമസം തടയുന്നതിനുള്ള കർശനമായ നിരീക്ഷണ ക്യാമ്പയിനുകൾ മുനിസിപ്പാലിറ്റി തുടർന്നു വരികയാണ്

ബാച്ചിലർമാരുടെ കുടിയേറ്റം! സ്വകാര്യ പാർപ്പിട മേഖലകളിൽ പരിശോധന കർശനമാക്കുന്നു
ബാച്ചിലർമാരുടെ കുടിയേറ്റം! സ്വകാര്യ പാർപ്പിട മേഖലകളിൽ പരിശോധന കർശനമാക്കുന്നു

കുവൈത്ത്: ജലീബ് അൽ ഷുവൈക്ക് പ്രദേശത്ത് മുനിസിപ്പാലിറ്റി 67 പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കിയ നടപടിയെത്തുടർന്ന്, അവിടുത്തെ ബാച്ചിലർമാർ കൂട്ടത്തോടെ സമീപത്തുള്ള താമസമേഖലകളിലേക്ക് താമസം മാറ്റിയതായി ബന്ധപ്പെട്ട അധികൃതർ കണ്ടെത്തി. ഇത് കാരണം, ഖൈത്താൻ, അൽ-ഫർദൗസ്, അൽ-അൻഡലസ്, അൽ-റബിയ, അൽ-ഒമാരിയ തുടങ്ങിയ സ്വകാര്യ താമസക്കാർ മാത്രം കൂടുതലുള്ള പ്രദേശങ്ങളിൽ ബാച്ചിലർമാരുടെ എണ്ണം വർധിച്ചിട്ടുണ്ട്.

ജലീബിൽ നിന്ന് ബാച്ചിലർമാർ കൂട്ടമായി എത്തിയ ഈ പ്രദേശങ്ങളിലെ പൗരന്മാരുടെ സുരക്ഷയും സൗകര്യവും ഉറപ്പുവരുത്തുന്നതിനായി അധികൃതർ അടിയന്തര നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി, നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനും സ്വകാര്യ പാർപ്പിട മേഖലകളുടെയും മോഡൽ ഹൗസിംഗ് ഏരിയകളുടെയും തനിമ സംരക്ഷിക്കുന്നതിനുമുള്ള സർക്കാർ ശ്രമങ്ങൾക്ക് കുവൈത്ത് മുനിസിപ്പാലിറ്റി ശക്തിയേകി. അവിവാഹിതർക്ക് താമസിക്കാൻ അനുവാദമില്ലാത്ത ഇടങ്ങളിൽ അവരുടെ താമസം തടയുന്നതിനുള്ള കർശനമായ നിരീക്ഷണ ക്യാമ്പയിനുകൾ മുനിസിപ്പാലിറ്റി തുടർന്നു വരികയാണ്.

Share Email
Top