“ലാലേട്ടന്റെയും മമ്മൂക്കയുടെയും പേര് പറഞ്ഞാൽ കയ്യടി കിട്ടും എന്ന് കരുതിയല്ല ഇത് പറയുന്നത്”; മമ്മൂട്ടിയെക്കുറിച്ച് പൃഥ്വിരാജ്!

വെറുതെ ആരാധകരുടെ കയ്യടി വാങ്ങാൻ വേണ്ടി പറയുന്നതല്ല ഇതെന്നും, മമ്മൂട്ടി എന്ന നടൻ ഓരോ കഥാപാത്രത്തിലേക്കും ലയിച്ചുചേരുന്ന രീതി തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി

“ലാലേട്ടന്റെയും മമ്മൂക്കയുടെയും പേര് പറഞ്ഞാൽ കയ്യടി കിട്ടും എന്ന് കരുതിയല്ല ഇത് പറയുന്നത്”; മമ്മൂട്ടിയെക്കുറിച്ച് പൃഥ്വിരാജ്!
“ലാലേട്ടന്റെയും മമ്മൂക്കയുടെയും പേര് പറഞ്ഞാൽ കയ്യടി കിട്ടും എന്ന് കരുതിയല്ല ഇത് പറയുന്നത്”; മമ്മൂട്ടിയെക്കുറിച്ച് പൃഥ്വിരാജ്!

താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ഫ്ലെക്സിബിൾ ആയ നടൻ മെഗാസ്റ്റാർ മമ്മൂട്ടിയാണെന്ന് തുറന്നുപറഞ്ഞ് നടൻ പൃഥ്വിരാജ് സുകുമാരൻ. വെറുതെ ആരാധകരുടെ കയ്യടി വാങ്ങാൻ വേണ്ടി പറയുന്നതല്ല ഇതെന്നും, മമ്മൂട്ടി എന്ന നടൻ ഓരോ കഥാപാത്രത്തിലേക്കും ലയിച്ചുചേരുന്ന രീതി തന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ‘അമരം’ സിനിമയിലെ അച്ചൂട്ടിയായി കാണുമ്പോൾ അദ്ദേഹം ഒരു യഥാർത്ഥ മുക്കുവനാണെന്ന് തോന്നും. എന്നാൽ ‘ദി കിംഗ്’ സിനിമയിലെ ജോസഫ് അലക്സ് ഐഎഎസ് ആയി എത്തുമ്പോൾ അതും അത്രത്തോളം വിശ്വസനീയമാകും. ഏത് വേഷത്തിലും വേഗത്തിലും എളുപ്പത്തിലും ഫിസിക്കലായി ലയിക്കാൻ മമ്മൂക്കയ്ക്ക് സാധിക്കാറുണ്ടെന്നും ഒരു അഭിനേതാവ് എന്ന നിലയിൽ തന്നെ ഏറ്റവും കൂടുതൽ പ്രചോദിപ്പിച്ചിട്ടുള്ളത് ഇതാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

തന്റെ പുതിയ ചിത്രങ്ങളായ ‘ഖലീഫ’, ‘ഐ നോബഡി’ എന്നിവയിലൂടെ വലിയ മേക്കോവറുകളുമായി പൃഥ്വിരാജ് സിനിമാ ലോകത്തെ ഞെട്ടിക്കുന്നതിനിടയിലാണ് മമ്മൂട്ടിയെക്കുറിച്ചുള്ള ഈ പരാമർശം. ഖലീഫയ്ക്ക് വേണ്ടി താരം നടത്തിയ കഠിനമായ ബോഡി ട്രാൻസ്ഫോർമേഷൻ കണ്ട് പൃഥ്വിരാജ് തന്റെ ഇരുപതുകളിലേക്ക് തിരിച്ചുപോയെന്നാണ് ആരാധകർ പറയുന്നത്. കഥാപാത്രങ്ങളുടെ പൂർണ്ണതയ്ക്ക് വേണ്ടി ഏതറ്റം വരെയും പോകാൻ മടിയില്ലാത്ത മമ്മൂട്ടിയുടെയും പൃഥ്വിരാജിന്റെയും ഈ നിലപാടുകളാണ് ഇരുവരെയും മലയാള സിനിമയിലെ മുൻനിരക്കാരാക്കി നിലനിർത്തുന്നത്.

Also Read: “ഡ്യൂപ്പില്ല, ആ മാസ്സ് സീൻ ചെയ്തത് ഞാൻ തന്നെയാണ്!”; ‘ബാലൻ’ ചിത്രത്തിലെ അനുഭവങ്ങളുമായി ഡോളി ജൂൺ!

അതേസമയം, സൂപ്പർഹിറ്റ് മമ്മൂട്ടി ചിത്രം ‘റോഷാക്കി’ന് ശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രം ‘ഐ നോബഡി’ റിലീസിന് ഒരുങ്ങുകയാണ്. ഒരു ബാങ്ക് മോഷണത്തെ ചുറ്റിപ്പറ്റി നടക്കുന്ന വമ്പൻ ഹീസ്റ്റ് ത്രില്ലറായിരിക്കും ചിത്രമെന്നാണ് ടീസർ നൽകുന്ന സൂചന. ജൂലൈ 9-ന് ആഗോളതലത്തിൽ ചിത്രം റിലീസ് ചെയ്യും. ഇ4 എക്സ്പെരിമെന്റ്സിന്റെയും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ സുപ്രിയ മേനോൻ, മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംഗീതം പകരുന്ന ഈ ചിത്രത്തിൽ ബോളിവുഡ് ഹിറ്റ് ഗായകൻ സുധീർ യദുവംശി ആലപിച്ച ഒരു തകർപ്പൻ ഗാനവുമുണ്ട്.

Share Email
Top