തിരൂർ: അനധികൃതമായി മദ്യവിൽപന നടത്തിയ യുവാവ് എക്സൈസിന്റെ പിടിയിലായി. തിരൂർ അന്നശ്ശേരി ഭാഗത്ത് സ്കൂട്ടറിൽ മദ്യ വിൽപന നടത്തിയ മംഗലം പുല്ലൂണി കാരാറ്റുകടവ് പ്രവീഷിനെ (36) ആണ് പിടിയിലായത്. ഇന്നലെ വൈകീട്ട് ആറോടെയാണ് സംഭവം. ഇയാളിൽനിന്ന് 10.5 ലിറ്റർ മദ്യവും പിടിച്ചെടുത്തു.
തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. സാദിഖ്, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ.എം. ബാബുരാജ്, പ്രിവെന്റീവ് ഓഫീസർ അബ്ദുസമദ് തോട്ടശ്ശേരി, സിവിൽ എക്സൈസ് ഓഫിീസർമാരായ കെ.വി റിബീഷ്, അരുൺരാജ്, വനിത സിവിൽ എക്സൈസ് ഓഫിസർ സജിത, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അഭിലാഷ് എന്നിവരാണ് പരിശോധനയിലുണ്ടായിരുന്നത്.