മദ്രാസ് ഐഐടി പൂര്‍വവിദ്യാര്‍ഥി പവന്‍ ദാവുലുരി മൈക്രോസോഫ്റ്റ് വിന്‍ഡോസ് മേധാവി

മദ്രാസ് ഐഐടി പൂര്‍വവിദ്യാര്‍ഥി പവന്‍ ദാവുലുരി മൈക്രോസോഫ്റ്റ് വിന്‍ഡോസ് മേധാവി

ദ്രാസ് ഐഐടിയിലെ പൂര്‍വവവിദ്യാര്‍ഥിയായ പവന്‍ ദാവുലുരിയെ മൈക്രോസോഫ്റ്റ് വിന്‍ഡോസ്, സര്‍ഫേസ് വിഭാഗങ്ങളുടെ മേധാവിയായി നിയമിച്ചു. ഈ വിഭാഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്ന പനോസ് പനായ് സ്ഥാനമൊഴിഞ്ഞതോടെയാണ് പവന്‍ ദാവുലുരിയെ നിയമിച്ചത്

പനായ് പോയതിന് പിന്നാലെ സര്‍ഫേസ്, വിന്‍ഡോസ് ടീമുകളെ രണ്ട് നേതൃത്വത്തിന് കീഴിലേക്ക് മാറ്റിയിരുന്നു. സര്‍ഫേസ് സിലിക്കണിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചത് പവന്‍ ദാവുലുരി ആയിരുന്നു. മിഖായില്‍ പരാഖിനായിരുന്നു വിന്‍ഡോസിന്റെ ചുമതല. എന്നാല്‍ പരാഖിന്‍ സ്ഥാനമൊഴിഞ്ഞതോടെ രണ്ട് വിഭാഗങ്ങളുടെയും മേല്‍നോട്ടചുമതല ദാവുലുരിക്ക് നല്‍കുകയായിരുന്നു.

23 വര്‍ഷത്തിലേറെയായി മൈക്രോസോഫ്റ്റിന്റെ ഭാഗമാണ് ദാവുലുരി. മേരിലാന്‍ഡ് സര്‍വകലാശാലയില്‍ നിന്ന പിജി നേടിയതിന് ശേഷം അവിടെ തന്നെ എംഎസ് പൂര്‍ത്തിയാക്കി. റിലയബിലിറ്റി കംപോണന്റ് മാനേജര്‍ തസ്തികയിലാണ് അദ്ദേഹം മൈക്രോസോഫ്റ്റില്‍ ആദ്യം നിയമിതനായത്.

മൈക്രോസോഫ്റ്റ് എക്‌സ്പീരിയന്‍സ് ആന്റ് ഡിവൈസസ് മേധാവി രാജേഷ് ഝാ ആണ് കമ്പനിയിലെ പുതിയ മാറ്റങ്ങള്‍ പ്രഖ്യാപിച്ചത്. രാജേഷിന് കീഴിലായിരിക്കും ദാവുലുരി നിയമിതനാവുക. ഇതോടൊപ്പം വിന്‍ഡോസ് എക്‌സ്പീരിയന്‍സ് വിന്‍ഡോസ് ഡിവൈസസ് ടീമംഗങ്ങളെയും സംയോജിപ്പിക്കുകയാണെന്നും കമ്പനി പ്രഖ്യാപിച്ചു. എഐ യുഗത്തില്‍ പ്രവര്‍ത്തനരീതിയില്‍ മാറ്റം വരുത്തുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനങ്ങള്‍. ഈ ടീമിന് ദാവുലുരിയാണ് നേതൃത്വം നല്‍കുക. ശില്‍പ രംഗനാഥനും ജെഫ് ജോണ്‍സണും അവരുടെ ടീമുകളും പവന് കീഴിലായിരിക്കും. വിന്‍ഡോസ് ടീം മൈക്രോസോഫ്റ്റ് എഐ , സിലിക്കണ്‍, എക്‌സ്പീരിയന്‍സ് ടീമുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും.

Top