ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ (ഇഗ്‌നോ) ജൂലൈ അക്കാദമിക് സെഷനിലെ ഓൺലൈൻ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശന തീയതി പ്രഖ്യാപിച്ചു. വിവിധ ഓൺലൈൻ കോഴ്സുകളിലേക്ക് സെപ്റ്റംബർ 15 വരെ ഔദ്യോഗിക പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. എന്നാൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് ഈ അവസാന തീയതി ബാധകമല്ലെന്നും സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. അപേക്ഷാ ഫീസ് ഒരിക്കലും റീഫണ്ട് ചെയ്യപ്പെടില്ലെന്നും അധികൃതർ അറിയിച്ചു.
അപേക്ഷിക്കേണ്ട വിധം
ignouadmission.samarth.edu.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക.
കോഴ്സ് തിരഞ്ഞെടുത്ത ശേഷം യൂസർ നെയിം, പാസ്‌വേഡ് എന്നിവ നൽകി പ്രാരംഭ രജിസ്ട്രേഷൻ പൂർത്തിയാക്കുക.
വിവരങ്ങൾ സബ്മിറ്റ് ചെയ്യുമ്പോൾ എസ്എംഎസ്, ഇമെയിൽ എന്നിവയിലൂടെ യൂസർ നെയിം ലഭ്യമാകും.
വ്യക്തിഗത വിവരങ്ങളും വിദ്യാഭ്യാസ യോഗ്യതകളും നൽകി അപേക്ഷാ ഫോം പൂരിപ്പിക്കുക.
ആവശ്യമായ രേഖകൾ നിർദ്ദിഷ്ട ഫോർമാറ്റിൽ തന്നെ അപ്‌ലോഡ് ചെയ്യുക.
നിർദ്ദിഷ്ട അപേക്ഷാ ഫീസ് ഓൺലൈനായി അടയ്ക്കുക.
അപേക്ഷയിലെ വിവരങ്ങൾ മുഴുവൻ പരിശോധിച്ച ശേഷം ഫോം അന്തിമമായി സമർപ്പിക്കുക.
ഭാവിയിലെ ആവശ്യങ്ങൾക്കായി സമർപ്പിച്ച അപേക്ഷയുടെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.
Also Read:യുജിസി-നെറ്റ് പുനഃപരീക്ഷ; അഡ്വാൻസ് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പുറത്തിറക്കി എൻടിഎ
ആവശ്യമായ രേഖകൾ
സ്കാൻ ചെയ്ത പാസ്‌പോർട്ട് സൈസ് ഫോട്ടോ
സ്കാൻ ചെയ്ത ഒപ്പ്
വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന മാർക്ക് ലിസ്റ്റുകൾ
പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് (ബാധകമായവർക്ക് മാത്രം)
ജാതി സർട്ടിഫിക്കറ്റ് (SC/ST/OBC വിഭാഗക്കാർക്ക് മാത്രം)






