ഇഗ്നോ 2025; ജൂലൈ സെഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

താല്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക പോര്‍ട്ടലായ ignouadmission.samarth.edu.in സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം

ഇഗ്നോ 2025; ജൂലൈ സെഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു
ഇഗ്നോ 2025; ജൂലൈ സെഷനിലേക്കുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു

ന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) 2025 ജൂലൈ സെഷനിലേക്കുള്ള ഓണ്‍ലൈന്‍, വിദൂര പഠന (ODL) കോഴ്‌സുകളിലെ പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. താല്പര്യമുള്ളവര്‍ക്ക് ഔദ്യോഗിക പോര്‍ട്ടലായ ignouadmission.samarth.edu.in സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 15 വരെയാണ്.

അതേസമയം ഓണ്‍ലൈന്‍ കോഴ്‌സുകളില്‍ പ്രവേശനം തേടുന്ന വിദ്യാര്‍ത്ഥികള്‍ ignouiop.samarth.edu.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതുണ്ട്. ഓണ്‍ലൈന്‍, വിദൂര പഠനം എന്നീ രണ്ട് രീതികളിലുമുള്ള രജിസ്‌ട്രേഷന്‍ നിലവില്‍ നടന്നുകൊണ്ടിരിക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലായ scholarships.gov.in വഴി സ്‌കോളര്‍ഷിപ്പുകള്‍ക്കും അപേക്ഷിക്കാം.

Share Email
Top