ഇടുക്കി: പ്രസംഗിക്കാന്‍ വേണ്ടി നടന്നാല്‍ പ്രസ്ഥാനം കാണില്ലെന്നും, അടിച്ചാല്‍ തിരിച്ചടിക്കണം, ഞാനടക്കം അടിച്ചിട്ടുണ്ടെന്നും സി.പി.എം നേതാവും മുന്‍മന്ത്രിയുമായ എം.എം. മണി എം.എല്‍.എ. അടിക്ക് തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നിലനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇടുക്കി ശാന്തന്‍പാറയില്‍ സി.പി.എം ഏരിയാ കമ്മിറ്റി യോഗത്തിലായിരുന്നു എം.എം മണിയുടെ വിവാദ പരാമർശം.
എം എം മണിയുടെ പ്രസ്താവനയുടെ പൂർണ രൂപം
‘അടിച്ചാല്‍ തിരിച്ചടിക്കണം, ഇല്ലെങ്കില്‍ പ്രസ്ഥാനം നിലനില്‍ക്കില്ല. അടിച്ചാല്‍ തിരിച്ചടിക്കുക, പ്രതിഷേധിക്കുക, പ്രതിഷേധിക്കുന്നതിന് നേരെ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ്, ആളുകളെ നമ്മുടെ കൂടെ നിര്‍ത്താനാണ്. തിരിച്ചടിച്ചത് നന്നായി എന്ന് ആളുകളെക്കൊണ്ട് തന്നെ പറയിപ്പിക്കണം.
Also Read: ‘2026ൽ തമിഴകത്ത് അധികാരത്തിലെത്തുന്നത് ജനങ്ങൾക്കു വേണ്ടിയുള്ള സർക്കാർ’: വിജയ്
തമാശയല്ല, ഇവിടെയിരിക്കുന്ന നേതാക്കളെല്ലാം നേരിട്ട് അടിച്ചിട്ടുണ്ട്. അടിച്ചാല്‍ തിരിച്ചടിക്കുക തന്നെ ചെയ്യണം. ഞാനൊക്കെ ഒരുപാട് നേരിട്ടടിച്ചിട്ടുണ്ട്. ചുമ്മാ ഇങ്ങനെ സൂത്രപ്പണികൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. നിങ്ങള്‍ പലരും നേരിട്ട് നിന്ന് അടിച്ചിട്ടുള്ളവരാണെന്ന് എനിക്കറിയാം. നമ്മളെ അടിച്ചാല്‍ തിരിച്ചടിച്ചു, അതുകൊള്ളാം എന്ന് ആളുകള്‍ പറയണം. അതിന് ജനങ്ങള്‍ അംഗീകരിക്കുന്ന മാര്‍ഗം സ്വീകരിക്കണം. ”