ഇപ്പോഴത്തെ രീതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അത് ഒരു പുതിയ സംസ്‌കാരം സൃഷ്ടിക്കും: റയാന്‍ ടെന്‍ ഡോഷെ

ഇപ്പോഴത്തെ രീതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അത് ഒരു പുതിയ സംസ്‌കാരം സൃഷ്ടിക്കും: റയാന്‍ ടെന്‍ ഡോഷെ

ന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഓരോ മത്സരത്തിലും ബാറ്റിംഗ് വെടിക്കെട്ട് തുടരുകയാണ്. മിക്ക മത്സരങ്ങളിലും ടീം സ്‌കോര്‍ 200ന് മുകളിലേക്കെത്തുന്നു. ബൗളര്‍മാരെ അവഗണിച്ചുള്ള പിച്ചുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ ഇതിനോടകം ശക്തമാണ്. ഇപ്പോള്‍ നെതര്‍ലാന്‍ഡ്‌സ് മുന്‍ താരം റയാന്‍ ടെന്‍ ഡോഷെയും ഐപിഎല്ലിലെ ബാറ്റിംഗ് വിസ്‌ഫോടനത്തെ വിമര്‍ശിച്ച് രംഗത്തെത്തി.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സഹപരിശീലകന്‍ കൂടിയാണ് ടെന്‍ ഡോഷെ. കഴിഞ്ഞ ദിവസം ഐപിഎല്ലില്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത ആറ് വിക്കറ്റിന് 261 റണ്‍സ് നേടിയിരുന്നു. എന്നാല്‍ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ പഞ്ചാബ് കിംഗ്‌സ് ആ ലക്ഷ്യം മറികടന്നു.

ഐപിഎല്ലില്‍ ബാറ്റിംഗ് വെടിക്കെട്ട് എല്ലാ മത്സരങ്ങളിലും കാണുന്നു. ബാറ്റര്‍മാര്‍ക്ക് അനുകൂലമായ ഈ രീതിയില്‍ നിന്ന് പിന്മാറാന്‍ അധികൃതര്‍ തയ്യാറാകണം. ഇപ്പോഴത്തെ രീതിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അത് ഒരു പുതിയ സംസ്‌കാരം സൃഷ്ടിക്കും. ഭാവിയില്‍ ഐപിഎല്‍ ബൗളര്‍മാരുടെ കഴിവുകള്‍ നശിപ്പിക്കുന്നതാവുമെന്നും നെതര്‍ലാന്‍ഡ്‌സ് മുന്‍ താരം പ്രതികരിച്ചു.

Top