ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞാല്‍

ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറഞ്ഞാല്‍

മിതമായ സോഡിയം ഹൈപ്പര്‍ടെന്‍ഷന്‍, ഹൃദ്രോഗങ്ങള്‍, തൈറോയ് തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. എന്നാല്‍, സോഡിയത്തിന്റെ അളവ് വളരെ കുറഞ്ഞാല്‍ എന്ത് സംഭവിക്കും. ഉപ്പ് അമിതമായി കഴിക്കുന്നത് വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് അറിയാം. എന്നാല്‍, സോഡിയത്തിന്റെ അളവ് അപകടകരമാം വിധം കുറയുന്നത് വഴി എന്തെല്ലാം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്നും അറിഞ്ഞിരിക്കേണ്ടതാണ്. ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയുന്നത് ഹൈപ്പോനട്രീമിയയിലേക്ക് നയിക്കും. ഇത് തലച്ചോറിന്റെ വീക്കം, തലവേദന, അപസ്മാരം, കോമ എന്നിവയ്ക്കും മരണം വരെ സംഭവിക്കാനും സാധ്യതയുണ്ട്.

സോഡിയത്തിന്റെ അളവ് കുറയുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന് കാരണമാകും. സോഡിയത്തിന്റെ അളവ് കുറയുന്നത് ശരീരത്തില്‍ ചീത്ത കൊളസ്‌ട്രോള്‍ (എല്‍ഡിഎല്‍) വര്‍ധിക്കാനും നല്ല കൊളസ്‌ട്രോള്‍ (എച്ച്ഡിഎല്‍) കുറയാനും കാരണമാകും. സോഡിയത്തിന്റെ അളവ് കുറയുന്നത് ഹൃദ്രോഗങ്ങളിലേക്കും ഹൃദയാഘാതത്തിലേക്കും നയിക്കും. ശരീരത്തില്‍ സോഡിയം കുറയുന്നത് ഉയര്‍ന്ന ഇന്‍സുലിന്‍ പ്രതിരോധത്തിന് കാരണമാകും. ഇത് രക്തത്തിലെ പഞ്ചസാരയുടെ വര്‍ധനവിന് കാരണാകും. പ്രമേഹരോഗികള്‍ക്ക് ഇതുവഴി ഹൃദയാഘാതവും സ്‌ട്രോക്കും വരാനുള്ള സാധ്യത കൂടുതലാണ്.

Top