‘അഭിഷേക് നന്നായി കളിച്ചാൽ ഏതൊരു എതിരാളിയ്ക്കും വെല്ലുവിളിയാകും’: ഡാനിയേൽ വെട്ടോറി

കഴിഞ്ഞ കുറച്ച് മത്സരങ്ങളായി അടുത്ത സീസണിലേക്കുള്ള പദ്ധതികളാണ് സൺറൈസേഴ്സ് നടപ്പിലാക്കുന്നത്

‘അഭിഷേക് നന്നായി കളിച്ചാൽ ഏതൊരു എതിരാളിയ്ക്കും വെല്ലുവിളിയാകും’: ഡാനിയേൽ വെട്ടോറി
‘അഭിഷേക് നന്നായി കളിച്ചാൽ ഏതൊരു എതിരാളിയ്ക്കും വെല്ലുവിളിയാകും’: ഡാനിയേൽ വെട്ടോറി

ഇന്ത്യൻ പ്രീമിയർ ലീഗിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലെ വിജയത്തിൽ പ്രതികരണവുമായി സൺറൈസേഴ്സ് പരിശീലകൻ ഡാനിയേൽ വെട്ടോറി. സൺറൈസേഴ്സിന്റെ ആക്രമണ ബാറ്റിങ് ശൈലിയിൽ മാറ്റം വരുത്താൻ ആ​ഗ്രഹിക്കുന്നില്ലെന്ന് വെട്ടോറി പറഞ്ഞു.

മത്സരത്തിലെ അഭിഷേക് ശർമയുടെ പ്രകടനത്തെക്കുറിച്ചും വെട്ടോറി സംസാരിച്ചു. ‘അഭിഷേക് മികച്ച താരമാണ്. അഭിഷേക് നന്നായി കളിച്ചാൽ ഏതൊരു എതിരാളിയ്ക്കും വെല്ലുവിളിയാകും. ചില സമയങ്ങളിൽ ചില താരങ്ങൾ നന്നായി കളിക്കും. കഴിഞ്ഞ കുറച്ച് മത്സരങ്ങളായി അടുത്ത സീസണിലേക്കുള്ള പദ്ധതികളാണ് സൺറൈസേഴ്സ് നടപ്പിലാക്കുന്നത്,‘ വെട്ടോറി പറഞ്ഞു.

Also Read: ഐപിഎല്ലിൽ ഇന്ന് രാജസ്ഥാൻ- ചെന്നൈ പോരാട്ടം; ജയത്തോടെ സീസൺ അവസാനിപ്പിക്കാൻ രാജസ്ഥാൻ

ബൗളിങ്ങിൽ ഇഷാൻ മലിം​ഗ പുറത്തെടുത്ത മികവ് പൂർത്തിയായത് അഭിഷേക് ശർമയും ഹെൻ‍റിച്ച് ക്ലാസനും നന്നായി കളിച്ചപ്പോഴാണ്. ചിലപ്പോൾ ആക്രമണ ശൈലിയിൽ കളിക്കാൻ പിച്ച് സഹായിക്കും. ഈ സീസണിൽ എതിർടീമുകൾ സൺറൈസേഴ്സിനെ തോൽപ്പിക്കാനായി നന്നായി ശ്രമിച്ചു. അങ്ങനെയാണ് എല്ലാ ടീമുകളും കളിക്കുന്നത്. അഭിഷേക് ശർമയും ട്രാവിസ് ഹെഡും ആക്രമിച്ച് കളിക്കാനാണ് സൺറൈസേഴ്സ് ആ​ഗ്രഹിക്കുന്നത്. മറ്റ് താരങ്ങൾ സാഹചര്യങ്ങൾക്ക് അനുസരിച്ച് കളിക്കണം. അഭിഷേകിനെതിരെയും ഹെഡിനെതിരെയും എതിർടീമുകൾ ഒരുപാട് പദ്ധതികൾ നിർമിച്ചു. ആക്രമണ ശൈലി മാറ്റാൻ സൺറൈസേഴ്സ് ഉദ്ദേശിക്കുന്നില്ല,’ വെട്ടോറി പറഞ്ഞു.

ഇന്നലെ നടന്ന മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സിനെതിരെ ആറ് വിക്കറ്റിനാണ് സൺറൈസേഴ്സ് ഹൈദരാബാദ് വിജയിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ സൂപ്പർ ജയന്റ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 205 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 18.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ സൺറൈസേഴ്സ് ലക്ഷ്യത്തിലെത്തി.

Share Email
Top