തൊടുപുഴ: മുൻപ് അനുഭവപ്പെട്ടിട്ടില്ലാത്ത വിധം വേനൽ ചൂട് ഇടുക്കിയെ വലച്ചു തുടങ്ങിയിട്ടുണ്ട്. ഒരു കാലത്ത് വേനലിൽ തണുപ്പ് തേടി ഇടുക്കിയിലേക്ക് സഞ്ചാരികളടക്കം വന്നിരുന്ന പല സ്ഥലങ്ങളിലും ഇപ്പോൾ ചൂട് കനക്കുകയാണ്. അൾട്രാവയലറ്റ് രശ്മികളുടെ വികിരണ തോത് ജില്ലയിൽ വർധിച്ച് വരുകയാണെന്നാണ് കണക്കുകൾ വ്യക്തമാകുന്നത്.
ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ജില്ലയിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. സാധാരണ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തുന്നത് പാലക്കാട് ജില്ലയിലാണ്. കാലങ്ങളായി ഇതാണ് പതിവെങ്കിലും യു.വി രശ്മികളുടെ വികിരണ തോതിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിൽ പാലക്കാട് ഒഴിവാകുകയും ഇടുക്കി ഉൾപ്പെടുകയും ചെയ്തു. ഇടുക്കിയിൽ അൾട്രാ വയലറ്റ് ഇൻഡക്സ് കൂടി ഉയരുന്നതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
Also Read: മണ്ണാർക്കാട് പശുവിനെ മോഷ്ടിച്ച് കയ്യും കാലും മുറിച്ചെടുത്തു
ഒരാഴ്ച മുമ്പ് ജില്ലയിൽ അൾട്രാ വയലറ്റ് സൂചിക 11 ലെത്തിയിരുന്നു. അൾട്രാ വയലറ്റ് വികിരണം കൂടുതൽ ഏൽക്കുന്നത് സൂര്യാഘാതത്തിനും ചർമരോഗങ്ങൾക്കും നേത്രരോഗങ്ങൾക്കുമടക്കം ഇടയാക്കും. വ്യാഴാഴ്ച ജില്ലയിൽ സൂര്യ പ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡ്ക്സ് ഒൻപത് പോയിന്റാണ് രേഖപ്പെടുത്തിയത്.