‘ഐഡന്റിറ്റി’ ഒടിടി സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

പ്രമുഖ പ്ലാറ്റ്‌ഫോം ആയ സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിംഗിന് എത്തുക.

‘ഐഡന്റിറ്റി’ ഒടിടി സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു
‘ഐഡന്റിറ്റി’ ഒടിടി സ്ട്രീമിംഗ് തീയതി പ്രഖ്യാപിച്ചു

പുതുവര്‍ഷത്തില്‍ മലയാളത്തിലെ ആദ്യ റിലീസ് ആയി എത്തിയ ചിത്രമാണ് ഐഡന്റിറ്റി. അഖില്‍ പോളും അനസ് ഖാനും ചേര്‍ന്ന് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ ടൊവിനോ തോമസാണ് നായകനായി എത്തിയിരിക്കുന്നത്. തൃഷയാണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. പ്രമുഖ പ്ലാറ്റ്‌ഫോം ആയ സീ 5 ലൂടെയാണ് ചിത്രം സ്ട്രീമിംഗിന് എത്തുക. ജനുവരി 31 ന് ചിത്രം ഒടിടിയിലെ പ്രദര്‍ശനം ആരംഭിക്കും. മലയാളത്തിനൊപ്പം തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലും ചിത്രം കാണാനാവും.

രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്യത്തും കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോ. റോയ് സി ജെയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രം സ്‌റ്റൈലിഷ് ലുക്ക് ആന്‍ഡ് ഫീലിലാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തിയത്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു.

Also Read: അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്ന സംവിധായകന്‍ ഷാഫിയെ കാണാന്‍ എത്തി മമ്മൂട്ടി

നടന്‍ വിനയ് റായും, ബോളിവുഡ് താരം മന്ദിര ബേദി മറ്റൊരു പ്രധാന വേഷങ്ങളിലെത്തുന്നു. അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ലിയോയ്ക്ക് ശേഷം തൃഷയും ഗാണ്ഡീവധാരി അര്‍ജുന, ഹനുമാന്‍ എന്നീ സൂപ്പര്‍ ഹിറ്റുകള്‍ക്ക് ശേഷം വിനയ് റായ്‌യും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. അഖില്‍ ജോര്‍ജാണ് ഛായാഗ്രാഹകന്‍. സംഗീതവും പശ്ചാത്തല സംഗീതവും ജേക്‌സ് ബിജോയിയുടെതാണ്.

Share Email
Top