ടോവിനോ തോമസ്, സംവിധായകനായ അഖിൽ പോൾ-അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങിയ പുതിയ ചിത്രം ‘ഐഡന്റിറ്റി’ 2025 ജനുവരി 2 ന് തിയറ്ററുകളിൽ എത്തും. ടൊവിനോ തോമസ്-തൃഷ എന്നിവരാണ് കേന്ദ്രകഥാപത്രങ്ങളെ അവതരിപ്പിക്കുന്നത്.
വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബിഗ് ബജറ്റ് ആക്ഷൻ ചിത്രമാണിതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
Also Read: ‘ആ നടി ഞാനല്ല’; വെളിപ്പെടുത്തലുമായി ഗൗരി ഉണ്ണിമായ
ഇൻവെസ്റ്റിഗേഷൻ ചിത്രമായ ‘ഐഡന്റിറ്റി’യുടെ ട്രെയിലറിന് സോഷ്യൽ മീഡിയയിൽ നിന്ന് നല്ല പ്രതികരണങ്ങളാണ് ലഭിച്ചത്. ഒരു കൊലപാതകത്തിന്റെ രഹസ്യം പുറത്തുകൊണ്ടുവരാൻ ശ്രമിക്കുന്ന ഒരു സ്കെച്ച് ആർട്ടിസ്റ്റിന്റെയും പൊലീസിന്റെയും കഥയാണ് ചിത്രം പറയുന്നത്. വമ്പൻ ആക്ഷൻ രംഗങ്ങളും ചിത്രത്തിന്റെ മറ്റൊരു ആകർഷണമാണ്. തമിഴ് സൂപ്പർസ്റ്റാർ ശിവ കാർത്തികേയൻ ഈ ചിത്രത്തിന്റെ തമിഴ് ട്രെയിലർ പുറത്തിറക്കിയിരുന്നു.