ഐസിഎസ്ഇ- ഐഎസ്‍സി പത്ത്, പന്ത്രണ്ട്‌ പരീക്ഷാഫലം പ്രഖ്യാപിച്ചു

യുണീക് ഐ.ഡിയും ഇൻഡക്സ് നമ്പറും ഉപയോ​ഗിച്ച് വിദ്യാർഥികൾക്ക് അവരുടെ ഡിജിറ്റൽ മാർക്ക്‌ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും

ഐസിഎസ്ഇ- ഐഎസ്‍സി പത്ത്, പന്ത്രണ്ട്‌ പരീക്ഷാഫലം പ്രഖ്യാപിച്ചു
ഐസിഎസ്ഇ- ഐഎസ്‍സി പത്ത്, പന്ത്രണ്ട്‌ പരീക്ഷാഫലം പ്രഖ്യാപിച്ചു

രാജ്യത്ത് ഐസിഎസ്ഇ പത്താം ക്ലാസ്, ഐഎസ്‍സി പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. https://cisce.org/ എന്ന വെബ്സൈറ്റിലോ ഡിജിലോക്കർ പ്ലാറ്റ്‌ഫോം വഴിയോ ഫലം പരിശോ​ധിക്കാം. കൗണ്‍സില്‍ ഫോര്‍ ദ ഇന്ത്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റ് എക്‌സാമിനേഷന്‍സ്(CISCE) ആണ് ഫലം പ്രസിദ്ധീകരിച്ചത്. യുണീക് ഐ.ഡിയും ഇൻഡക്സ് നമ്പറും ഉപയോ​ഗിച്ച് വിദ്യാർഥികൾക്ക് അവരുടെ ഡിജിറ്റൽ മാർക്ക്‌ഷീറ്റ് ഡൗൺലോഡ് ചെയ്യാൻ സാധിക്കും.

ഫെബ്രുവരി 18 മുതല്‍ മാര്‍ച്ച് 27 വരെയായിരുന്നു പത്താം ക്ലാസ് പരീക്ഷ നടന്നത്. ഫെബ്രുവരി 13 മുതല്‍ ഏപ്രിൽ 5 വരെയായിരുന്നു പന്ത്രണ്ടാം ക്ലാസ് പരീക്ഷ നടന്നത്. 99,551 വിദ്യാര്‍ഥികളാണ് ഇത്തവണ പന്ത്രണ്ടാം ക്ലാസ് പരീക്ഷ എഴുതിയത്. ഇതിൽ 98,578 പേർ തുടർപഠനത്തിന് അർഹരായി. 99.45 ശതമാനമാണ് പെണ്‍കുട്ടികളുടെ വിജയശതമാനം. 98.64 ശതമാനമാണ് ആണ്‍കുട്ടികളുടെ വിജയശതമാനം.

Also Read: ഒമാനിലെ സർക്കാർ മേഖലയിലെ വിവിധ തസ്തികകളിലേക്ക് ഒഴിവുകൾ പ്രഖ്യാപിച്ചു

അതേസമയം ഫലത്തിൽ തൃപ്തരല്ലാത്ത വിദ്യാർഥികൾക്ക് ഉത്തരക്കടലാസുകൾ പുനഃപരിശോധിക്കാനുള്ള അവസരമുണ്ട്. മേയ് നാല് വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി. പുനഃപരിശോധനാ ഫലത്തിലും തൃപ്തരല്ലെങ്കിൽ പ്രസ്തുത വിഷയങ്ങളുടെ ഉത്തരക്കടലാസുകൾ പുനർമൂല്യനിർണയത്തിന് നൽകാനും അവസരമുണ്ടാകും. കൂടാതെ മാർക്ക് മെച്ചപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് രണ്ട് വിഷയങ്ങളിൽ ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതാം.

Share Email
Top