ICMAI CMA ജൂൺ 2026 ഇന്റർ, ഫൈനൽ പരീക്ഷാ ഫലങ്ങൾ ഇന്ന്?

പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക റിസൾട്ട് പോർട്ടൽ വഴി ഫലം അറിയാം

ICMAI CMA ജൂൺ 2026 ഇന്റർ, ഫൈനൽ പരീക്ഷാ ഫലങ്ങൾ ഇന്ന്?
ICMAI CMA ജൂൺ 2026 ഇന്റർ, ഫൈനൽ പരീക്ഷാ ഫലങ്ങൾ ഇന്ന്?

ൻസ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ICMAI) നടത്തിയ CMA ജൂൺ 2026 ഇന്റർമീഡിയറ്റ്, ഫൈനൽ പരീക്ഷകളുടെ ഫലം ഇന്ന് പ്രഖ്യാപിക്കും. പരീക്ഷ എഴുതിയ ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക റിസൾട്ട് പോർട്ടൽ വഴി ഫലം അറിയാം. കഴിഞ്ഞ ജൂൺ 11 മുതൽ ജൂൺ 18 വരെയാണ് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ CMA പരീക്ഷകൾ നടന്നത്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഉദ്യോഗാർത്ഥികൾ ലോഗിൻ വിവരങ്ങൾ നേരത്തെ തന്നെ തയ്യാറാക്കി വെക്കേണ്ടതാണ്. സ്കോർകാർഡുകൾ ഓൺലൈൻ വഴി മാത്രമേ ലഭ്യമാകൂ.

പരീക്ഷാ ഫലം പരിശോധിക്കേണ്ട വിധം

ICMAI-യുടെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

ഹോം പേജിലെ ‘Examination’ വിഭാഗത്തിൽ ക്ലിക്ക് ചെയ്ത് ‘Result’ ലിങ്ക് തിരഞ്ഞെടുക്കുക.

തുറന്നുവരുന്ന ലോഗിൻ വിൻഡോയിൽ നിങ്ങളുടെ ഐഡന്റിഫിക്കേഷൻ നമ്പർ നൽകുക.

Also Read: MHT CET CAP റൗണ്ട് 1 സീറ്റ് അലോട്ട്‌മെന്റ് ഫലം 2026 പുറത്ത്; എങ്ങനെ പരിശോധിക്കാം?

‘Submit’ ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫലം സ്‌ക്രീനിൽ തെളിയും.

സ്കോർകാർഡ് ഡൗൺലോഡ് ചെയ്ത് ഭാവി ആവശ്യങ്ങൾക്കായി പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുക.

സ്കോർകാർഡിൽ ഉദ്യോഗാർത്ഥിയുടെ പേര്, രജിസ്ട്രേഷൻ നമ്പർ, ഓരോ വിഷയം/ഗ്രൂപ്പ് തിരിച്ചുള്ള മാർക്കുകൾ, ആകെ സ്‌കോർ, യോഗ്യതാ വിവരം, റാങ്ക് എന്നിവ കൃത്യമായി പരിശോധിക്കുക. തെറ്റുകൾ കണ്ടെത്തിയാൽ ഉടനടി ഇൻസ്റ്റിറ്റ്യൂട്ടുമായി ബന്ധപ്പെടുക. ഓരോ പേപ്പറിനും കുറഞ്ഞത് 40 ശതമാനം മാർക്ക് നേടണം. ഓരോ ഗ്രൂപ്പിനും ആകെ 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. ഈ നിബന്ധനകൾ പാലിക്കാൻ സാധിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് അടുത്ത സെഷനിൽ പരീക്ഷ വീണ്ടും എഴുതാവുന്നതാണ്. അടുത്ത CMA പരീക്ഷാ സെഷൻ 2026 ഡിസംബറിൽ നടക്കുമെന്ന് ICMAI നേരത്തെ തന്നെ അറിയിച്ചിട്ടുണ്ട്.

Share Email
Top