ഐസിസി വനിതാ റാങ്കിങ്; ഏകദിന ബാറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി സ്മൃതി മന്ദാന

ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നാണ് സ്മൃതിയെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്

ഐസിസി വനിതാ റാങ്കിങ്; ഏകദിന ബാറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി സ്മൃതി മന്ദാന
ഐസിസി വനിതാ റാങ്കിങ്; ഏകദിന ബാറ്റർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനം നിലനിർത്തി സ്മൃതി മന്ദാന

ഐസിസിയുടെ പുതിയ വനിതാ റാങ്കിങ്ങിൽ ഇന്ത്യൻ താരങ്ങളുടെ മികച്ച മുന്നേറ്റം. ഏകദിന ബാറ്റർമാരുടെ റാങ്കിങ്ങിൽ ഇന്ത്യൻ ടീമിന്റെ പുതിയ ക്യാപ്റ്റൻ സ്മൃതി മന്ദാന ഒന്നാം സ്ഥാനം നിലനിർത്തി. 790 റേറ്റിങ് പോയിന്റുകളോടെയാണ് സ്മൃതി സിംഹാസനം ഉറപ്പിച്ചത്. ഹർമൻപ്രീത് കൗർ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞതിനെത്തുടർന്നാണ് സ്മൃതിയെ പുതിയ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. ആദ്യ പത്തിൽ സ്മൃതിക്ക് പുറമെ ഹർമൻപ്രീത് കൗറാണ് (652 പോയിന്റ്) ഇടംനേടിയ മറ്റൊരു ഇന്ത്യൻ താരം (9-ാം സ്ഥാനം).

ഏകദിന ബൗളിങ് റാങ്കിങ്ങിൽ ഇന്ത്യയുടെ ദീപ്തി ശർമ ഒൻപതാം സ്ഥാനത്താണുള്ളത്. അതേസമയം, ടി20 ബാറ്റിങ് റാങ്കിങ്ങിലും ഇന്ത്യക്ക് അഭിമാനകരമായ നേട്ടമുണ്ട്. ആദ്യ പത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങളാണ് ഇടംപിടിച്ചിരിക്കുന്നത്. ഷെഫാലി വർമ്മ നാലാം സ്ഥാനത്തും, സ്മൃതി മന്ദാന അഞ്ചാം സ്ഥാനത്തും, ഹർമൻപ്രീത് കൗർ പത്താം സ്ഥാനത്തുമാണ്. ടി20 ബൗളിങ് റാങ്കിങ്ങിൽ ഇന്ത്യയുടെ ശ്രീചരണി ഒന്നാം സ്ഥാനം നിലനിർത്തിയപ്പോൾ (817 പോയിന്റ്), ദീപ്തി ശർമ രണ്ടാം സ്ഥാനത്ത് തുടരുന്നു. ഓൾറൗണ്ടർ റാങ്കിങ്ങിൽ ആദ്യ പത്തിലുള്ള ഏക ഇന്ത്യൻ താരവും ദീപ്തിയാണ് (ആറാം സ്ഥാനം).

Share Email
Top