ചാമ്പ്യൻസ് ട്രോഫി വിജയകരമായി സംഘടിപ്പിച്ചതിന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിന് നന്ദി അറിയിച്ച് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി). ചാമ്പ്യൻസ് ട്രോഫി വിജയമാക്കിയ പാക് ക്രിക്കറ്റ് ബോർഡിനും ഭരണകൂടത്തിനും രാജ്യത്തെ ജനങ്ങൾക്കും ഐസിസി നന്ദി പറഞ്ഞു.
ചാമ്പ്യൻസ് ട്രോഫി സമ്മാനവേദിയിൽ പാക് പ്രതിനിധികളെ ഉൾപ്പെടുത്താത്തതിൽ വിവാദം നടക്കവെയാണ് ഐസിസിയുടെ ഔദ്യോഗിക നന്ദിപ്രകടനം. 1996 ന് ശേഷം ആദ്യമായി പാകിസ്ഥാനിലേക്ക് തിരികെയെത്തിയ ഐസിസി ടൂർണമെന്റ് കൂടിയായിരുന്നു ഇത്.
Also Read: ഐസിസി പുരസ്കാരം സ്വന്തമാക്കി ശുഭ്മൻ ഗിൽ
കറാച്ചി, ലാഹോർ, റാവൽപിണ്ടി എന്നീ മൂന്ന് നഗരങ്ങളിലായി ആകെ 15 മത്സരങ്ങൾ നടന്നു. ഇന്ത്യയുടെ മത്സരങ്ങൾ ദുബായിലാണ് നടന്നത്. ആഭ്യന്തര കാരണങ്ങളാൽ പാകിസ്ഥാനിൽ കളിക്കാൻ ഇന്ത്യ വിട്ടുനിന്നപ്പോൾ ഐസിസി ഇന്ത്യയുടെ വേദി ദുബായിലേക്ക് മാറ്റുകയായിരുന്നു.