ലിവർപൂൾ വിട്ട് റയലിലേക്ക്; പ്രതിരോധക്കോട്ടയിൽ കരുത്തനായി ഇബ്രാഹിമ കൊണാറ്റെ

തന്റെ കരിയറിലെ സ്വപ്ന ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ കൊണാറ്റെ ഇതിനകം തന്നെ വ്യക്തിപരമായ കരാർ വ്യവസ്ഥകൾ അംഗീകരിച്ചതായാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

ലിവർപൂൾ വിട്ട് റയലിലേക്ക്; പ്രതിരോധക്കോട്ടയിൽ കരുത്തനായി ഇബ്രാഹിമ കൊണാറ്റെ
ലിവർപൂൾ വിട്ട് റയലിലേക്ക്; പ്രതിരോധക്കോട്ടയിൽ കരുത്തനായി ഇബ്രാഹിമ കൊണാറ്റെ

ഫ്രഞ്ച് പ്രതിരോധ താരം ഇബ്രാഹിമ കൊണാറ്റെ ലിവർപൂൾ വിട്ട് സ്പാനിഷ് വമ്പൻമാരായ റയൽ മാഡ്രിഡിലേക്ക്. ഫ്രീ ഏജന്റായാണ് കൊണാറ്റെ റയലുമായി കരാറിൽ ഏർപ്പെടുന്നത്. ഈ ട്രാൻസ്ഫർ വിൻഡോയിലെ ഏറ്റവും ശ്രദ്ധേയമായ ഫ്രീ ട്രാൻസ്ഫറുകളിൽ ഒന്നായിരിക്കും ഇതെന്നാണ് ഫുട്ബോൾ ലോകത്തെ വിലയിരുത്തൽ.

തന്റെ കരിയറിലെ സ്വപ്ന ക്ലബ്ബായ റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ കൊണാറ്റെ ഇതിനകം തന്നെ വ്യക്തിപരമായ കരാർ വ്യവസ്ഥകൾ അംഗീകരിച്ചതായാണ് സ്പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ലിവർപൂളുമായുള്ള താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിച്ചിരുന്നു. ഇതോടെയാണ് മറ്റ് ക്ലബ്ബുകളുമായി ചർച്ച നടത്താൻ മുൻ ആർബി ലെയ്പ്സിഗ് താരം കൂടിയായ കൊണാറ്റെയ്ക്ക് അനുവാദം ലഭിച്ചത്. ക്ലബ് പ്രസിഡന്റായി ഫ്ലോറന്റിനോ പെരസ് വീണ്ടും തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ, ഉടൻ തന്നെ ട്രാൻസ്ഫറുമായി ബന്ധപ്പെട്ട ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന.

Also Read:ചിയർ ഗേളും ക്യാപ്റ്റനും തമ്മിലുള്ള ‘പ്രണയം’; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലളിത് മോദി

ട്രാൻസ്ഫർ തുകയില്ലാതെ ലോകോത്തര താരങ്ങളെ ടീമിലെത്തിക്കുന്നതിൽ റയൽ മാഡ്രിഡിന് വലിയൊരു ചരിത്രമാണുള്ളത്. ആ ചരിത്രം ആവർത്തിച്ചുകൊണ്ട് പ്രതിരോധ നിരയിൽ കൊണാറ്റെയെക്കൂടി ഉൾപ്പെടുത്തുന്നതോടെ റയലിന്റെ കരുത്ത് ഇരട്ടിയാകും. 2026-27 സീസണിലേക്കുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് റയൽ മാഡ്രിഡ് ഈ നീക്കം നടത്തിയിരിക്കുന്നത്. ലിവർപൂൾ പ്രതിരോധത്തിലെ വിശ്വസ്തനായ താരം ഇനി സാന്തിയാഗോ ബെർണാബ്യൂവിൽ പന്ത് തട്ടുന്നത് കാണാൻ കാത്തിരിക്കുകയാണ് ആരാധകർ.

Share Email
Top