ഗെയിം ഓഫ് ത്രോണ്‍സ് വെബ് സീരീസിലെ അനശ്വര നടന്‍ അയാന്‍ ഗെല്‍ഡര്‍ അന്തരിച്ചു

ഗെയിം ഓഫ് ത്രോണ്‍സ് വെബ് സീരീസിലെ അനശ്വര നടന്‍ അയാന്‍ ഗെല്‍ഡര്‍ അന്തരിച്ചു

ബ്രിട്ടീഷ് നടന്‍ അയാന്‍ ഗെല്‍ഡര്‍ (74) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്നാണ് അന്ത്യം. ജീവിതപങ്കാളിയും സഹതാരവുമായ ബെന്‍ ഡാനിയല്‍സ് ആണ് ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഗെയിം ഓഫ് ത്രോണ്‍സ് എന്ന വെബ് സീരീസിലെ കെവാന്‍ ലാനിസ്റ്റര്‍ എന്ന വേഷം അവിസ്മരണീയമാക്കിയ നടനായിരുന്നു ഗെല്‍ഡര്‍.

ഈ വര്‍ഷമാദ്യം ബിബിസി വണ്ണിന്റെ പീരിയോഡിക്കല്‍ ഡിറ്റക്ടീവ് സീരീസായ ഫാദര്‍ ബ്രൗണില്‍ ഗെല്‍ഡര്‍ വേഷമിട്ടിരുന്നു. ടോര്‍ച്ച് വുഡ്, ഹിസ് ഡാര്‍ക്ക് മെറ്റീരിയല്‍സ്, ഡോക്ടര്‍ ഹു, സ്‌നാച്ച്, ദ ബില്‍ തുടങ്ങിയ പരമ്പരകളില്‍ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു. നിരവധി പേരാണ് ഗെല്‍ഡറിന് ആദരാഞ്ജലികളര്‍പ്പിച്ച് എത്തിയത്.

Top