ആ വേഷം കൈവിട്ടു പോയിരുന്നേല്‍ ഞാന്‍ എന്നെ തന്നെ ചവിട്ടിയേനെ; പൃഥ്വിരാജ്

ആ വേഷം കൈവിട്ടു പോയിരുന്നേല്‍ ഞാന്‍ എന്നെ തന്നെ ചവിട്ടിയേനെ; പൃഥ്വിരാജ്
ആ വേഷം കൈവിട്ടു പോയിരുന്നേല്‍ ഞാന്‍ എന്നെ തന്നെ ചവിട്ടിയേനെ; പൃഥ്വിരാജ്

ഴു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് പൃഥ്വിരാജ് ഹിന്ദി സിനിമയിലേക്ക് തിരിച്ചെത്തുന്നത്. അലി അബ്ബാസ് സഫര്‍ സംവിധാനത്തിലൊരുങ്ങുന്ന ‘ബഡേ മിയാന്‍ ഛോട്ടേ മിയാന്‍’ ചിത്രത്തില്‍ വില്ലനായാണ് പൃഥ്വിരാജ് എത്തുന്നത്. ചിത്രത്തിലെ ഈ വില്ലന്‍ വേഷം താന്‍ നിരസിച്ചിരുന്നെന്നും എന്നാല്‍ ആ വേഷം കൈവിട്ടു പോയിരുന്നേല്‍ താന്‍ പിന്നീട് തന്നെ തന്നെ ചവിട്ടിയേനെ എന്ന് പറഞ്ഞിരിക്കുകയാണ് പൃഥ്വിരാജ്.

‘സലാര്‍ ചിത്രത്തിന്റെ സംവിധായകന്‍ പ്രശാന്ത് നീലാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ചെയ്യാന്‍ പ്രചോദനം നല്‍കിയത്. സലാറിന്റെ ക്ലൈമാക്‌സ് ഷൂട്ടിനിടെയാണ് അലി അബ്ബാസ് ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് പറയുന്നത്. എന്നാല്‍ ഡേറ്റ് ക്ലാഷിനാല്‍ ചെയ്യാന്‍ സാധിക്കില്ലെന്ന് പ്രശാന്ത് നീലിനോട് പറഞ്ഞു. ഇതെല്ലാം കേട്ട അദ്ദേഹം അത് ചെയ്യാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടെന്ന് തോന്നുന്നുവെന്നും അറിഞ്ഞുകൊണ്ട് ഈ ചിത്രം ഉപേക്ഷിച്ചാല്‍ പിന്നീട് സങ്കടപ്പെടും എന്നും പറഞ്ഞു. പ്രശാന്ത് അന്ന് പറഞ്ഞത് തികച്ചും ശരിയാണ്. ബഡേ മിയാന്‍ ഛോട്ടേ മിയാന്‍ ഉപേക്ഷിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ഞാന്‍ തന്നെ എന്നെ ചവിട്ടിയെനേ’ എന്ന് പൃഥ്വിരാജ് അഭിമുഖത്തില്‍ പറഞ്ഞു.

സലാര്‍ ചിത്രത്തിന്റെ ആദ്യ ടിക്കറ്റ് ബുക്ക് ചെയ്തത് രാജമൗലി ആണെന്നും അദ്ദേഹം സിനിമയെ കുറിച്ച് ഒരുപാട് നേരം സംസാരിച്ചിരുനെന്നും പൃഥ്വിരാജ് പറഞ്ഞു. ഇന്ന് അറിയപ്പെടുന്ന ഒരു സംവിധായകനാണ് രാജമൗലി. ഏതൊരു അഭിനേതാവിനെയും പോലെ തനിക്കും അദ്ദേഹത്തിനൊപ്പം ചിത്രം ചെയ്യാന്‍ താല്പര്യം ഉണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

Share Email
Top